ഓ​ണ്‍​ലൈ​ൻ ടാ​ക്സി​യു​മാ​യി കു​മാ​ര​സ്വാ​മി; എ​ച്ച്ഡി​കെ കാ​ബ്സ് ഓ​ഗ​സ്റ്റി​ൽ
Tuesday, July 18, 2017 3:12 AM IST
ബം​ഗ​ളൂ​രു: പ്ര​മു​ഖ ഓ​ണ്‍​ലൈ​ൻ ടാ​ക്സി സേ​വ​ന​ദാ​താ​ക്ക​ളാ​യ ഒ​ല​യ്ക്കും യൂ​ബ​റി​നും ബ​ദ​ലാ​യി സ്വ​ന്തം ഓ​ണ്‍​ലൈ​ൻ ടാ​ക്സി സ​ർ​വീ​സു​മാ​യി ജെ​ഡി-​എ​സ് നേ​താ​വ് എ​ച്ച്.​ഡി. കു​മാ​ര​സ്വാ​മി.

എ​ച്ച്ഡി​കെ കാ​ബ്സ് എ​ന്ന പേ​രി​ൽ ആ​രം​ഭി​ക്കു​ന്ന ക​ന്പ​നി അ​ടു​ത്ത മാ​സം ആ​രം​ഭി​ക്കും. ക​ന്പ​നി​ക്കാ​യി 50 കോ​ടി രൂ​പ​യാ​ണ് കു​മാ​ര​സ്വാ​മി മു​ട​ക്കി​യ​ത്. അ​തേ​സ​മ​യം, മു​ത​ൽ​മു​ട​ക്ക് കു​മാ​ര​സ്വാ​മി​യാ​ണെ​ങ്കി​ലും ന​ട​ത്തി​പ്പ് ടാ​ക്സി ഡ്രൈ​വ​ർ​മാ​രാ​യി​രി​ക്കും.

ബം​ഗ​ളൂ​രു​വി​ലെ 20,000 ടാ​ക്സി ഡ്രൈ​വ​ർ​മാ​ർ എ​ച്ച്ഡി​കെ കാ​ബ്സി​ൽ പ​ങ്കു​ചേ​രു​മെ​ന്നാ​ണ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ആ​ദ്യം ബം​ഗ​ളൂ​രു​വി​ൽ ആ​രം​ഭി​ക്കു​ന്ന ഓ​ണ്‍​ലൈ​ൻ ടാ​ക്സി സ​ർ​വീ​സ് പി​ന്നീ​ട് മൈ​സൂ​രു, മം​ഗ​ളൂ​രു, ബെ​ലാ​ഗ​വി എ​ന്നി​വി​ട​ങ്ങ​ളി​ലും അ​ടു​ത്ത ഘ​ട്ട​ത്തി​ൽ മ​റ്റു ന​ഗ​ര​ങ്ങ​ളി​ലേ​ക്കും വ്യാ​പി​പ്പി​ക്കും.

അ​ടു​ത്തി​ടെ സം​സ്ഥാ​ന​ത്തെ ഒ​ല, യു​ബ​ർ ടാ​ക്സി ഡ്രൈ​വ​ർ​മാ​ർ കൂ​ടു​ത​ൽ പ്ര​തി​ഫ​ലം ആ​വ​ശ്യ​പ്പെ​ട്ട് സ​മ​രം ന​ട​ത്തി​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് ത​ദ്ദേ​ശീ​യ​മാ​യി ഓ​ണ്‍​ലൈ​ൻ ടാ​ക്സി ആ​രം​ഭി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് കു​മാ​ര​സ്വാ​മി അ​റി​യി​ച്ച​ത്. ഡ്രൈ​വ​ർ​മാ​രു​ടെ ക്ഷേ​മ​ത്തെ മു​ൻ​നി​ർ​ത്തി​യാ​ണ് ക​ന്പ​നി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ക​ന്പ​നി​യി​ൽ അം​ഗ​ങ്ങ​ളാ​കു​ന്ന ഡ്രൈ​വ​ർ​മാ​രി​ൽ നി​ന്ന് അ​ഞ്ചു ശ​ത​മാ​നം ക​മ്മീ​ഷ​ൻ ഈ​ടാ​ക്കും. ഈ ​തു​ക ഡ്രൈ​വ​ർ​മാ​രു​ടെ ഇ​ൻ​ഷ്വ​റ​ൻ​സി​നും കു​ടും​ബ​ക്ഷേ​മ​ത്തി​നു​മാ​ണ് വി​നി​യോ​ഗി​ക്കു​ന്ന​ത്. മ​റ്റ് ടാ​ക്സി സ​ർ​വീ​സു​ക​ളേ​ക്കാ​ൾ കു​റ​ഞ്ഞ നി​ര​ക്കി​ലാ​യി​രി​ക്കും എ​ച്ച്ഡി​കെ കാ​ബ്സ് സ​ർ​വീ​സ് .