ഇടവകദിനാഘോഷവും തിരുനാളും
Monday, January 23, 2017 7:49 AM IST
ബംഗളൂരു: രാജരാജേശ്വരി നഗർ സ്വർഗറാണി ദേവാലയത്തിൽ ഇടവകദിനാഘോഷവും ഭക്തസംഘടനകളുടെയും മതബോധനകേന്ദ്രത്തിന്‍റെയും വാർഷികവും വിശുദ്ധ സെബസ്ത്യാനോസിന്‍റെ തിരുനാളും ഈമാസം 28, 29 തീയതികളിലായി നടക്കും. 28ന് വൈകുന്നേരം ഏഴിന് സാംസ്കാരിക സമ്മേളനവും തുടർന്ന് കലാസന്ധ്യയും അരങ്ങേറും.

29ന് രാവിലെ 8.45ന് മാർ ജോസഫ് പണ്ടാരശേരിലിന് സ്വീകരണം നല്കും. ഒന്പതിന് ലദീഞ്ഞ്. തുടർന്ന് മാർ ജോസഫ് പണ്ട ാരശേരിലിന്‍റെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ തിരുനാൾ ദിവ്യബലി നടക്കും. തുടർന്നു നേർച്ചകാഴ്ചകൾ സമർപ്പിക്കുന്നതിനും കഴുന്ന്, അടിമ എന്നിവ വയ്ക്കുന്നതിനും സൗകര്യമുണ്ടായിരിക്കുമെന്നും വികാരി ഫാ. തോമസ് കൊച്ചുപുത്തൻപുരയ്ക്കൽ അറിയിച്ചു.