കേരളസമാജം ഓണാഘോഷം
Wednesday, December 7, 2016 7:52 AM IST
ബംഗളൂരു: കേരളസമാജം കന്റോൺമെന്റ് സോൺ ഓണാഘോഷവും കന്നഡ രാജ്യോത്സവ ആഘോഷങ്ങളും ഹെബ്ബാൾ കെംപാപുര സിന്ധി കോളജ് ഓഡിറ്റോറിയത്തിൽ നടന്നു. മന്ത്രി കൃഷ്ണബൈരെ ഗൗഡ ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ ദേശീയോത്സവമായ ഓണം മതേതരത്വത്തിന്റെ പ്രതീകമാണെന്നും ഇന്ത്യക്ക് മുഴുവൻ മാതൃകയാണെന്നും മന്ത്രി കൃഷ്ണ ബൈരെ ഗൗഡ പറഞ്ഞു. കേരളസമാജം കന്റോൺമെന്റ് സോൺ ചെയർപേഴ്സൺ രാധാ രാജഗോപാൽ അധ്യക്ഷത വഹിച്ചു. കവി മുരുകൻ കാട്ടാക്കട മുഖ്യാതിഥിയായി. സിനിമാ താരം ആരോൺ ദേവരാഗ്, കേരളസമാജം പ്രസിഡൻറ് സി.പി. രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറി റജികുമാർ, കന്റോൺമെന്റ് സോൺ കൺവീനർ ഹരികുമാർ, ആഘോഷ കമ്മിറ്റി കൺവീനർ എ.പി. നാണു, ശോഭന ചോലയിൽ, സുനിത രവി, വി. മുരളീധരൻ, ജെയ്സൻലൂക്കോസ് തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിൽ കേരളപ്പിറവിയുടെ 60–ാം പിറന്നാൾ ആഘോഷങ്ങൾ മന്ത്രി ഉദ്ഘാടനം ചെയ്തു.കേരള സമാജം കുടുംബാംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികൾ, മോഹിനിയാട്ടം, തിരുവാതിര, ഒപ്പന, മാർഗംകളി,ചങ്ങനാശേരി സച്ചിൻ നമ്പൂതിരി ഒരുക്കിയ ഓണസദ്യ, അനൂപ് ശങ്കറും സംഘവും അവതരിപ്പിച്ച ഗാനമേള എന്നിവയും നടന്നു. ഇതോടെ ബംഗളൂരുവിലെ കേരളസമാജത്തിന്റെ ഓണാഘോഷങ്ങൾക്ക് തിരശീല വീണു.