ക്രൈസ്റ്റ് ദ കിംഗ് ഇടവകയായി
Monday, October 24, 2016 2:57 AM IST
ബംഗളൂരു: ഹുള്ളാഹള്ളി ക്രൈസ്റ്റ് നഗറിലെ ക്രൈസ്റ്റ് ദ കിംഗ് ദിവ്യകാരുണ്യ കേന്ദ്രത്തിന്റെ ഇടവക പ്രഖ്യാപനം കഴിഞ്ഞ ഞായറാഴ്ച നടന്നു. രാവിലെ ഒമ്പതിന് മാണ്ഡ്യ രൂപതാധ്യക്ഷൻ മാർ ആന്റണി കരിയിലിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുരിശിന്റെ വെഞ്ചരിപ്പും ദിവ്യബലിയും നടന്നു. തുടർന്ന് ദേവാലയത്തിന്റെ നിർമാണപ്രവൃത്തികൾ ആശീർവദിച്ചു. പ്രീസ്റ്റ് ഇൻ ചാർജ് ഫാ. ബെന്നി പെങ്ങിപ്പറമ്പിൽ സിഎംഐ, ചാൻസലർ ഫാ. ജോമോൻ കോലഞ്ചേരി സിഎംഐ തുടങ്ങിയവർ സഹകാർമികത്വം വഹിച്ചു.

തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ ധർമാരാം റെക്ടർ റവ.ഡോ. തോമസ് ഐക്കര സിഎംഐ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ മാർ ആന്റണി കരിയിൽ മുഖ്യാതിഥിയായിരുന്നു. ബംഗളൂരു റൂറൽ എംപി ഡി.കെ. സുരേഷ്, ഗതാഗതമന്ത്രി രാമലിംഗറെഡ്ഡി എന്നിവർ വിശിഷ്‌ടാതിഥികളായി. രൂപത വികാരി ജനറാൾ റവ.ഡോ. മാത്യു കോയിക്കര ദേവാലയത്തിന്റെ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു. ക്രൈസ്റ്റ് അക്കാദമി പ്രിൻസിപ്പൽ ഫാ. ജോയ്സ് ഇലവത്തിങ്കൽ സിഎംഐ, പ്രീസ്റ്റ് ഇൻ ചാർജ് ഫാ. ബെന്നി പെങ്ങിപ്പറമ്പിൽ സിഎംഐ, അസിസ്റ്റന്റ് പ്രീസ്റ്റ് ഇൻ ചാർജ് ഫാ. ലിജോ ബ്രഹ്മകുളം സിഎംഐ, പ്രൊവിൻഷ്യൽ സിസ്റ്റർ ജോയ്സ് സിഎംസി, വൈദികർ, ട്രസ്റ്റിമാർ, വിശ്വാസികൾ തുടങ്ങിയവർ പങ്കെടുത്തു.