മാതൃദിനം നടത്തി
Tuesday, October 13, 2015 6:33 AM IST
ബംഗളൂരു: ആനെപ്പാളയ സെന്റ് സെബാസ്റ്യന്‍സ് ഇടവക ദേവാലയത്തില്‍ മാതൃവേദിയുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ നാലിന് മാതൃദിനാഘോഷം നടത്തി. ആഘോഷപരിപാടികളോടനുബന്ധിച്ച് ഇടവകയിലെ മാതാക്കള്‍ക്കായി പ്രത്യേക ദിവ്യബലിയും സ്നേഹവിരുന്നും ഒരുക്കി. ഉച്ചകഴിഞ്ഞ് 2.30 മുതല്‍ ഫാ. വില്‍സണ്‍ ചക്കിയത്ത് സിഎംഐയുടെ നേതൃത്വത്തില്‍ 'അമ്മ-നന്മ' എന്ന പേരില്‍ സ്റഡി ക്ളാസും സംഘടിപ്പിച്ചിരുന്നു. പരിപാടികള്‍ക്ക് വികാരി ഫാ. ഡേവിസ് പാണാടന്‍ സിഎംഐ, സഹവികാരി ഫാ. വര്‍ഗീസ് പൂതവേലിത്തറ, മാതൃവേദി ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്കി.