ഉണര്‍വ് 2015 ക്നാനായ കണ്‍വന്‍ഷന്‍ 10 ന്
Friday, October 9, 2015 6:27 AM IST
ബംഗളൂരു: സ്വര്‍ഗറാണി ക്നാനായ കത്തോലിക്കാ ദേവാലയവും ക്നാനായ കത്തോലിക്കാ അസോസിയേഷനും സംയുക്തമായി നടത്തുന്ന രണ്ടാമത്തെ കണ്‍വന്‍ഷന്‍ ഉണര്‍വ്-2015 ഈമാസം 10,11 തീയതികളില്‍ വൈറ്റ് ഫീല്‍ഡ് എക്യുമെനിക്കല്‍ സെന്ററില്‍ നടക്കും. കണ്‍വന്‍ഷനില്‍ കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍, കര്‍ണാടക ആഭ്യന്തരമന്ത്രി കെ.ജെ. ജോര്‍ജ്, എപ്പിസ്കോപ്പല്‍ വികാരി റവ.ഡോ. മാത്യു കോയിക്കര സിഎംഐ, ഫാ. സൈമണ്‍ പുല്ലാട്ട്, സിസ്റര്‍ ആന്‍ ജോസ് എസ്വിഎം, സിസ്റ്റര്‍ അനിത എസ്ജെസി, ആലീസ് ചിറമ്മേപ്പുറത്ത് തുടങ്ങിയവര്‍ വിശിഷ്ടാതിഥികളായിരിക്കും.

കണ്‍വന്‍ഷന്‍ ദിവസങ്ങളില്‍ ആഘോഷമായ ദിവ്യബലി, തിരുക്കര്‍മങ്ങള്‍, കലാകായിക പരിപാടികള്‍, പൊതുസമ്മേളനം, കലാസന്ധ്യ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്.

സഭയോടു കൂടുതല്‍ അടുക്കാനും ആഴപ്പെടാനും ഒരു സുവര്‍ണാവസരമായി കണ്‍വന്‍ഷനെ ഉപയോഗപ്പെടുത്താന്‍ ഏവരെയും ക്ഷണിക്കുന്നതായി സ്പിരിച്വല്‍ ഡയറക്ടര്‍ റവ.ഡോ. ബിനു കുന്നത്ത്, അസി. സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ. തോമസ് കൊച്ചുപുത്തന്‍പുരയ്ക്കല്‍ തുടങ്ങിയവര്‍ അറിയിച്ചു.