ആനെപ്പാളയ ദേവാലയത്തില്‍ തുബു മഹോത്സവം നടത്തി
Tuesday, September 1, 2015 5:55 AM IST
ബംഗളൂരു: ആനെപ്പാളയ സെന്റ് സെബാസ്റ്യന്‍സ് ദേവാലയത്തില്‍ തുബു മഹോത്സവം നടത്തി.

ഈ കാലഘട്ടത്തില്‍ കുഞ്ഞുങ്ങളുടെ ആത്മീയവും മാനസി കവുമായ വളര്‍ച്ചയില്‍ മാതാപിതാക്കള്‍ വഹിക്കേണ്ട ധാര്‍മിക ഉത്തരവാദിത്വം മനസിലാക്കി നല്കുക എന്ന ലക്ഷ്യത്തോടെയാണ് തുബു മഹോത്സവം നടത്തിയത്.

നഷ്ടപ്പെട്ടുപോയി എന്നു കരുതിയ മകനെ കാത്തിരിക്കുന്ന നല്ലവനായ പിതാവിന്റെയും, തെറ്റുകള്‍ ഏറ്റുപറഞ്ഞു ക്ഷമ ചോദിക്കുന്ന ധൂര്‍ത്തപുത്രന്റെയും ഉപമ സ്വന്തം ജീവിതങ്ങളിലേക്കു സ്വാംശീ കരിച്ചുകൊണ്ട് മക്കളും മാതാപിതാക്കളും കരങ്ങള്‍ ചേര്‍ത്തുപിടിച്ചു വൈദികര്‍, ശെമ്മാശന്‍മാര്‍, അധ്യാപകര്‍ എന്നിവര്‍ക്കൊപ്പം ദിവ്യ ബലിയിലും ആരാധനയിലും പങ്കെടുത്തു. തുടര്‍ന്ന് ഓരോ കുടുംബവും ബലിപീഠ ത്തിന്റെ മുമ്പില്‍ നിന്നുകൊണ്ട് പോരാ യ്മകളും കുറ്റങ്ങളും ഏറ്റുപറഞ്ഞു ക്ഷമയും അനുഗ്രഹവും യാചിച്ചു.

തുടര്‍ന്ന് കുട്ടികള്‍ തങ്ങളുടെ മാതാ പിതാക്കള്‍ക്ക് മനോഹരമായ കാര്‍ഡ് സമ്മാനിക്കുകയും അവര്‍ക്കു പ്രിയപ്പെട്ട ഭക്ഷണം പാകം ചെയ്തു വിളമ്പുകയും ചെയ്തു.

പ്രാര്‍ഥനയ്ക്കും ആരാധനയ്ക്കും വികാരി ഫാ. ഡേവിസ് പാണാടന്‍ സിഎംഐ, ഫാ. ജാനേഷ് മൂലയില്‍ സിഎംഐ, ഫാ. വര്‍ഗീസ് പൂതവേലിത്തറ എന്നിവര്‍ നേതൃത്വം നല്‍കി.