സീറോ മലബാര്‍ പിതൃവേദി യോഗം നടന്നു
Saturday, January 31, 2015 9:27 AM IST
ബംഗളൂരു: സീറോ മലബാര്‍ മിഷന്‍ ബംഗളൂരു പിതൃവേദി സെന്‍ട്രല്‍ കമ്മിറ്റി യോഗം ധര്‍മാരാം സെന്റ് തോമസ് ഫൊറോനയില്‍ നടന്നു. പിതൃവേദി ഡയറക്ടര്‍ ഫാ. റോയ് വട്ടക്കുന്നേല്‍ സിഎംഎഫ് അധ്യക്ഷത വഹിച്ച യോഗം സോണല്‍ കോ-ഓര്‍ഡിനേറ്റര്‍ റവ.ഡോ. തോമസ് കല്ലുകളം സിഎംഐ ഉദ്ഘാടനം ചെയ്തു. അസോസിയേറ്റ് ഡയറക്ടര്‍മാരായ ജോസഫ് ഐക്കര, കെ.ജെ. ജോണ്‍സണ്‍, ഫിലിപ് മാത്യു, ലെയ്റ്റി കോ-ഓര്‍ഡിനേറ്റര്‍ കെ.പി. ചാക്കപ്പന്‍ എന്നിവര്‍ പിതൃവേദിയുടെ പുതിയ വര്‍ഷത്തെ പദ്ധതികളെക്കുറിച്ചു സംസാരിച്ചു. പിതൃവേദി സോണല്‍ കോ-ഓര്‍ഡിനേറ്റര്‍മാരും ഇടവകതല പ്രസിഡന്റുമാരും റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.