ബിഎംസിഎ യുവജനവിഭാഗം വാര്‍ഷികാഘോഷം കൃപാലയ ഓള്‍ഡ് ഏജ് ഹോമില്‍
Thursday, December 18, 2014 8:44 AM IST
ബംഗളൂരു: ബംഗളൂരു മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ യുവജനവിഭാഗത്തിന്റെ ഒന്നാം വാര്‍ഷികാഘോഷം എസ്ജി പാളയത്തിലെ സെന്റ് തോമസ് ഇടവകയുടെ കീഴിലുള്ള കൃപാലയ ഓള്‍ഡ് ഏജ് ഹോമില്‍ നടന്നു.

യൂത്ത് കണ്‍വീനര്‍ എസ്.എസ്. അര്‍ജുന്‍, അസോസിയേഷന്‍ സെക്രട്ടറി മധു കലമാനൂര്‍, സൈമണ്‍ തലകോടന്‍, പി.ജെ. ജോജോ, പ്രകാശ് തോമസ്, ഷാജി ആര്‍. പിള്ള, ജോണ്‍സണ്‍, ഷിബു ശിവദാസ്, രാജലക്ഷ്മി തുടങ്ങിയവര്‍ പ്രസംഗിച്ചു.

ചടങ്ങിനോടനുബന്ധിച്ച് കൃപാലയയില്‍ സേവനമനുഷ്ഠിക്കുന്ന മുതിര്‍ന്ന സിസ്റര്‍മാരെ ആദരിച്ചു. യുവജനവിഭാഗത്തിന്റെ നേതൃത്വത്തില്‍ കലാപരിപാടികളും സ്നേഹവിരുന്നും നടന്നു.