സാന്തോം ക്വയര്‍ ക്രിസ്മസ് കരോള്‍ ഫെസ്റ് സംഘടിപ്പിക്കുന്നു
Tuesday, October 28, 2014 6:56 AM IST
ധര്‍മാരാം: ധര്‍മാരാം സെന്റ് തോമസ് ഫൊറോന ദേവാലയത്തിലെ സാന്തോം ക്വയറിന്റെ ആഭിമുഖ്യത്തില്‍ ക്രിസ്മസ് കരോള്‍ ഫെസ്റ്-കാന്റാറ്റെ 2014 സംഘടിപ്പിക്കുന്നു. ഡിസംബര്‍ ഏഴിന് ഉച്ചകഴിഞ്ഞ് മൂന്നുമുതല്‍ വൈകുന്നേരം ഏഴുവരെ സെന്റ് തോമസ് പാരിഷ് ഹാളിലാണ് മത്സരം നടക്കുക. ഒന്നാം സ്ഥാനം നേടുന്ന ടീമിന് 15,000 രൂപയും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്കു യഥാക്രമം 10,000, 5,000 രൂപ വീതവും ട്രോഫിയും സമ്മാനിക്കും.

മത്സരത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന ടീമുകള്‍ സെന്റ് തോമസ് ഫൊറോന ദേവാലയത്തിലെ പാരിഷ് അഡ്മിനിസ്ട്രേറ്റീവ് ബ്ളോക്കിലുള്ള റിസപ്ഷന്‍ ഓഫീസിലോ ഷീസമറ്ൌമിമഹ@ഴാമശഹ.രീാ/ ൌിശഹസൌഹമാമസസമഹ@ഴാമശഹ.രീാ എന്നീ വിലാസത്തിലോ രജിസ്റര്‍ ചെയ്യണം.

കൂടുതല്‍ വിവരങ്ങള്‍ക്കു സുനില്‍ കുളമാക്കല്‍(9448008766), മനോജ്(9449852098), വി.ടി.ജോസ് (9844036278), ടോണിയ(9916807600), പ്രഫ.സെബാസ്റ്യന്‍(9972613557), അനീഷ് പി.ജോസ്(9742577303), കെ.സി.ജോസഫ്(9342262496), ഷൈജോ(9886813705), റോണി(8792466584) എന്നിവരുമായി ബന്ധപ്പെടണം.