ധര്‍മാരാം വിദ്യാക്ഷേത്രത്തില്‍ അന്തര്‍ ദേശീയ സെമിനാര്‍
Wednesday, October 22, 2014 8:01 AM IST
ബാംഗളൂര്‍: ധര്‍മാരാം വിദ്യാക്ഷേത്രത്തില്‍ അന്തര്‍ ദേശീയ സെമിനാര്‍ ആരംഭിച്ചു. ക്രൈസ്റ് യൂണിവേഴ്സിറ്റി, ഇന്ത്യന്‍ ലൈബ്രറി അസോസിയേഷന്‍, ലിവര്‍പൂള്‍ ഹോപ് യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി ഓഫ് മലയ എന്നിവയുടെ സഹകരണത്തോടെയാണ് സെമിനാര്‍ നടക്കുന്നത്. ലൈബ്രറി സ്പേസ് മാനേജ്മെന്റ് എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സെമിനാര്‍ 20 ന് സമാപിക്കും. ക്രൈസ്റ് യൂണിവേഴ്സിറ്റി ചാന്‍സലര്‍ റവ. ഡോ. തോമസ് ഐക്കര ഉദ്ഘാടനം ചെയ്യും. ഡോ. പെന്നി ഹൌഗാന്‍ (ലിവര്‍പൂള്‍), ഡോ. ജീന്‍ ലൂയീസ് (ഫ്രാന്‍സ്), പ്രഫ. രമേഷ (ബാംഗളൂര്‍) എന്നിവര്‍ പ്രസംഗിച്ചു. പ്രഫ. സാജു ചക്കാലയ്ക്കല്‍ അധ്യക്ഷത വഹിച്ചു. ഡോ. അലി സൊറാനാം (ട്രിച്ചി) നന്ദി പറഞ്ഞു.

പ്രഫ. ഹെറാള്‍ഡ് സ്യൂര്‍മാന്‍ (ജര്‍മനി), പ്രഫ.എ.ആര്‍.ഡി. പ്രസാദ് (ബാംഗളൂര്‍), വില്യം മിഡില്‍ട്ടണ്‍ (അമേരിക്ക) എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. പ്ളീനറി സെഷന്‍, പാനല്‍ ഡിസ്കഷന്‍, പോസ്റ്റര്‍ പ്രസന്റേഷന്‍ എന്നിവയുണ്ടായിരിക്കും. സെമിനാറിനോടനുബന്ധിച്ചു ബാംഗളൂരിലെ പ്രമുഖ ലൈബ്രറികള്‍ സന്ദര്‍ശിക്കാന്‍ അവസരമുണ്ടായിരിക്കും ലൈബ്രറികള്‍ ഉന്നത വിദ്യാഭ്യാസത്തിനും റിസേര്‍ച്ചിനുമായി ഉതകുന്ന രീതിയില്‍ സ്പേസ് മാനേജ്മെന്റ്ചെയ്യാന്‍ ലൈബ്രേറിയന്‍മാരെ സഹായിക്കുക എന്ന ലക്ഷ്യമാണ് സെമിനാറിനു പിന്നിലുള്ളതെന്നു ധര്‍മാരം ലൈബ്രേറിയന്‍ ഫാ. ജോണ്‍ നീലിങ്കാവില്‍ അറിയിച്ചു.