ഓണാഘോഷത്തിനു നിറം പകരാന്‍ എക്സ്പൊസെന്‍സെ
Thursday, September 18, 2014 7:08 AM IST
ആനെപ്പാളയ: ഓണാഷോഷത്തിന്റെ ഭാഗമായി ആനെപ്പാളയസെന്റ് സെബാസ്റ്യന്‍സ് ദേവാലയം, യൂത്ത് അസോസിയേഷന്‍ എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന 'എക്സ്പൊസെന്‍സെ' 21 ന് ക്രൈസ്റ്റ് ഐസിഎസ്സി സ്കൂളില്‍ നടക്കും.

ആഘോഷത്തോടനുബന്ധിച്ചു വിവിധ കലാകായിക മത്സരങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഫുട്ബോള്‍, തിരുവാതിര, ഓണപ്പാട്ടും ദൃശ്യാവിഷ്കാരവും എന്നീ മൂന്നു വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. ഫുട്ബോള്‍ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടുന്നവര്‍ക്കു 5,000 രൂപയും രണ്ടാം സ്ഥാനക്കാര്‍ക്കു 3,000 രൂപയും കാഷ് അവാര്‍ഡു നല്‍കും. തിരുവാതിരയില്‍ ഒന്നാം സ്ഥാനക്കാര്‍ക്കു 10,000 രൂപയും രണ്ടാംസ്ഥാനക്കാര്‍ക്കു 7,000 രൂപയും മൂന്നാം സ്ഥാനക്കാര്‍ക്കു 5,000 രൂപയും നല്‍കും. ഓണപ്പാട്ടു ദൃശ്യാവിഷ്കാരത്തില്‍ ഒന്നാമതെത്തുന്നവര്‍ക്കു 10,000 രൂപയും രണ്ടാംസ്ഥാനക്കാര്‍ക്കു 7,000 രൂപയും മൂന്നാം സ്ഥാനക്കാര്‍ക്കു 5,000 രൂപയും നല്‍കും. വിജയികള്‍ക്കു കാഷ് അവാര്‍ഡിനു പുറമെ ട്രോഫിയും സര്‍ട്ടിഫിക്കറ്റും നല്‍കും. മത്സരങ്ങളില്‍ പങ്കെടുക്കാന്‍ആഗ്രഹിക്കുന്നവര്‍ ഃുീമിെലേെ.യഹീഴുീ.ശി സന്ദര്‍ശിക്കുക.

ബാംഗളൂര്‍ മലയാളികളുടെ ഓണാഘോഷങ്ങള്‍ക്ക് ആവേശം പകരുന്ന 'എക്സപൊസന്‍സെ' കലാകായിക വിരുന്നില്‍ പ്രായഭേദമന്യേ എല്ലാവര്‍ക്കും പങ്കെടുക്കാമെന്ന് ഇടവക വികാരി ഫാ. ഷാജു പെല്ലിശേരി അറിയിച്ചു.