വോട്ടിംഗ് മെഷീനുകള്‍ക്ക് ത്രിതല സുരക്ഷ
Monday, April 21, 2014 5:59 AM IST
ബാംഗളൂര്‍: നഗരത്തിലെ മൂന്നു ലോക്സഭാമണ്ഡലങ്ങളിലെയും വോട്ടിംഗ് മെഷീനുകള്‍ സൂക്ഷിച്ചിരിക്കുന്നത് കനത്ത സുരക്ഷയില്‍. ബാംഗളൂര്‍ സൌത്ത് മണ്ഡലത്തിലെ വോട്ടിംഗ് മെഷീനുകള്‍ തിലക്നഗര്‍ പോലീസ് സ്റേഷന്‍ പരിധിയിലുള്ള ശിവാനന്ദ ശര്‍മ മെമ്മോറിയല്‍ രാഷ്ട്രീയ വിദ്യാലയ കോളജിലും ബാംഗളൂര്‍ സെന്‍ട്രല്‍ മണ്ഡലത്തിലെ വോട്ടിംഗ് മെഷീനുകള്‍ ഹൈഗ്രൌണ്ട്സ് പോലീസ് സ്റേഷന്‍ പരിധിയിലുള്ള ആര്‍സി കോളജിലും ബാംഗളൂര്‍ നോര്‍ത്ത് മണ്ഡലത്തിലെ വോട്ടിംഗ് മെഷീനുകള്‍ അപ്പര്‍പേട്ട് പോലീസ് സ്റേഷന്‍ പരിധിയിലുള്ള മഹാറാണി ഹോംസയന്‍സ് കോളജിലുമാണ് സൂക്ഷിച്ചിരിക്കുന്നത്.

കോളജുകളിലെ സ്ട്രോംഗ് റൂമുകളില്‍ സൂക്ഷിച്ചിരിക്കുന്ന വോട്ടിംഗ് മെഷീനുകള്‍ക്ക് ത്രിതല സുരക്ഷാസംവിധാനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മെഷീനുകള്‍ സൂക്ഷിച്ചിട്ടുള്ള മുറികളുടെ സുരക്ഷ സിഐഎസ്എഫിനാണ്.

കെട്ടിടങ്ങളുടെ സുരക്ഷ കര്‍ണാടകസ്റേറ്റ്റിസര്‍വ്പോലീസുംകെട്ടിടങ്ങളുടെപരിസരത്തെ സുരക്ഷ സിറ്റിപോലീസുംനിര്‍വഹിക്കുന്നു.

സ്ട്രോംഗ് റൂമുകളുടെ സിസിടിവി ദൃശ്യങ്ങളുംഅനുനിമിഷം പോലീസ് കണ്‍ട്രോള്‍റൂമില്‍നിരീക്ഷിക്കുന്നുണ്ട്.