ക്രിസ്ത്യന്‍ ലീഡേഴ്സ് മീറ്റ് സംഘടിപ്പിച്ചു
Monday, April 14, 2014 8:11 AM IST
ബാംഗളൂര്‍: കര്‍ണാടക ക്രിസ്ത്യന്‍ മൈനോറിറ്റി ഫോറത്തിന്റെ നേതൃത്വത്തില്‍ മരിയ നികേതന്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ക്രിസ്ത്യന്‍ ലീഡേഴ്സ് മീറ്റ് ആഭ്യന്തര വകുപ്പ് മന്ത്രി കെ.ജെ. ജോര്‍ജ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഡോ. തോമസ് ജോണ്‍ അധ്യക്ഷത വഹിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന റിസ്വാന്‍ ലിസേഴ്സ് ചടങ്ങില്‍ പങ്കെടുത്തു. എംഎല്‍എമാരായ ഹാരിഷ്, നിമിഷാ നീറോ, മുന്‍ എംഎല്‍എ ഐവാന്‍ നിഗലി, രാജേന്ദ്രന്‍, ഡോ. അനില്‍ തോമസ്, ആനന്ദ് രാജ് എന്നിവര്‍ പ്രസംഗിച്ചു. ജോസഫ് മനോഹര്‍, നാഥന്‍ ദാനിയേല്‍, ജോസഫ് മാത്യു, ഫിലിപ്പ് മാത്യു, ചാള്‍സ്, ജേക്കബ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.