മേ​ൽ​പ്പാ​ല​ത്തി​ൽ ബൈ​ക്ക് അ​ഭ്യാ​സം; ബൈ​ക്ക് പാ​ല​ത്തി​ൽ​നി​ന്ന് ത​ള്ളി​യി​ട്ട് നാ​ട്ടു​കാ​ർ!
Wednesday, August 21, 2024 1:32 PM IST
ബം​ഗ​ളൂ​രു: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ താ​ര​മാ​കാ​ൻ എ​ന്തു കാ​ണി​ക്കാ​നും മ​ടി​യി​ല്ലാ​ത്ത​വ​രാ​ണ് പു​തു​ത​ല​മു​റ​ക്കാ​ർ. ഇ​തി​ൽ ആ​ൺ-​പെ​ൺ വ്യ​ത്യാ​സ​മി​ല്ല. ഡി​ജി​റ്റ​ൽ ക​ണ്ട​ന്‍റി​ലൂ​ടെ ല​ക്ഷ​ങ്ങ​ൾ സ​ന്പാ​ദി​ക്കു​ന്ന​വ​രും എ​ട്ടി​ന്‍റെ പ​ണി കി​ട്ടു​ന്ന​വ​രും ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ട്.

ബം​ഗ​ളൂ​രു ന​ഗ​ര​ത്തി​ൽ ബൈ​ക്ക് സ്റ്റ​ണ്ട് ന​ട​ത്തി ആ​ളാ​കാ​ൻ നോ​ക്കി​യ യു​വാ​ക്ക​ളെ നാ​ട്ടു​കാ​ർ കൈ​കാ​ര്യം ചെ​യ്ത​താ​ണു സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പു​തി​യ വൈ​റ​ൽ. തി​ര​ക്കേ​റി​യ തു​മ​ക്കു​രു ദേ​ശീ​യ​പാ​ത​യി​ലെ മേ​ല്‍​പ്പാ​ല​ത്തി​ലാ​ണ് യു​വാ​ക്ക​ൾ ബൈ​ക്ക് സ്റ്റ​ണ്ട് ന​ട​ത്തു​ക​യും വീ​ഡി​യോ ഷൂ​ട്ട് ചെ​യ്യു​ക​യും ചെ​യ്ത​ത്.


റോ​ഡ് ബ്ലോ​ക്ക് ആ‍​യ​തോ​ടെ നാ​ട്ടു​കാ​ർ ഇ​ട​പെ​ട്ട് ബൈ​ക്ക് അ​ഭ്യാ​സം നി​ർ​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. പ​ക്ഷേ, യു​വാ​ക്ക​ൾ പി​ൻ​മാ​റി​യി​ല്ല. അ​തോ​ടെ വാ​ക്കേ​റ്റ​മാ​യി. പ്ര​കോ​പി​ത​രാ​യ നാ​ട്ടു​കാ​ർ ബൈ​ക്ക് പി​ടി​ച്ചെ​ടു​ത്ത് പാ​ല​ത്തി​ൽ​നി​ന്നു താ​ഴേ​ക്കു ത​ള്ളി​യി​ട്ടു.

ത​ടി കേ​ടാ​കു​മെ​ന്ന ഘ​ട്ട​മെ​ത്തി​യ​പ്പോ​ൾ യു​വാ​ക്ക​ൾ കേ​ടാ​യ ബൈ​ക്കും ത​ള്ളി സ്ഥ​ലം​വി​ട്ടു. യാ​ത്ര​ക്കാ​രു​ടെ ജീ​വ​നു ഭീ​ഷ​ണി​യു​യ​ർ​ത്തി​യാ​ണ് യു​വാ​ക്ക​ള്‍ ബൈ​ക്ക് സ്റ്റ​ണ്ട് ന​ട​ത്തി​യ​തെ​ന്നു പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ർ​ട്ട് ചെ​യ്തു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സ് എ​ടു​ത്തി​ട്ടു​ണ്ട്.