ഇ​ന്ത്യ​യി​ലേ​ക്ക് വി​മാ​ന സ​ര്‍​വീ​സു​മാ​യി ഉ​ഗാ​ണ്ട എ​യ​ര്‍​ലൈ​ന്‍​സ്
Friday, October 6, 2023 3:41 PM IST
കൊ​ച്ചി: ഇ​ന്ത്യ​യി​ലേ​ക്ക് നേ​രി​ട്ടു​ള്ള സ​ര്‍​വീ​സു​മാ​യി ഉ​ഗാ​ണ്ട എ​യ​ര്‍​ലൈ​ന്‍​സ് പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു. ആ​ദ്യ സ​ര്‍​വീ​സ് ഞാ‌​യ​റാ​ഴ്ച തു​ട​ങ്ങും. ഉ​ഗാ​ണ്ട​യി​ലെ എ​ന്‍റ്ബെ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തേ​യും മും​ബൈ ഛത്ര​പ​തി ശി​വ​ജി മ​ഹാ​രാ​ജ് രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തേ​യും ബ​ന്ധി​പ്പി​ച്ചാ​ണ് സ​ര്‍​വീ​സ്.

ആ​ദ്യ വി​മാ​നം (യു​ആ​ര്‍ 430) ശ​നി​യാ​ഴ്ച എ​ന്‍റ്ബെ​യി​ല്‍ നി​ന്ന് പ്രാ​ദേ​ശി​ക സ​മ​യം രാ​ത്രി 8.15ന് ​പു​റ​പ്പെ​ട്ട് ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ചെ 5.55ന് ​മും​ബൈ​യി​ല്‍ എ​ത്തും.

മും​ബൈ​യി​ല്‍ നി​ന്നു​ള്ള ആ​ദ്യ വി​മാ​നം (യു​ആ​ര്‍ 431) ഞാ​യ​റാ​ഴ്ച രാ​വി​ലെ 7.55ന് ​പു​റ​പ്പെ​ട്ട് പ്രാ​ദേ​ശി​ക സ​മ​യം 12.25ന് ​എ​ന്‍റ്ബെ​യി​ല്‍ ഇ​റ​ങ്ങും. ഇ​രു​ന​ഗ​ര​ങ്ങ​ള്‍​ക്കു​മി​ട​യി​ല്‍ ആ​ഴ്ച​യി​ല്‍ മൂ​ന്ന് സ​ര്‍​വീ​സു​ക​ളാ​ണ് ഉ​ള്ള​ത്.


മും​ബൈ​യി​ല്‍ നി​ന്ന് ചൊ​വ്വാ​ഴ്ച, വ്യാ​ഴാ​ഴ്ച, ഞാ​യ​റാ​ഴ്ച ദി​വ​സ​ങ്ങ​ളി​ലും എ​ന്‍റ്ബെ​യി​ല്‍ നി​ന്ന് തി​ങ്ക​ളാ​ഴ്ച, ബു​ധ​നാ​ഴ്ച, ശ​നി​യാ​ഴ്ച ദി​വ​സ​ങ്ങ​ളി​ലു​മാ​ണ് സ​ര്‍​വീ​സ്. എ​യ​ര്‍​ബ​സ് എ330-800 ​നി​യോ വി​മാ​ന​മാ​ണ് സ​ര്‍​വീ​സി​ന് ഉ​പ​യോ​ഗി​ക്കു​ക.

ബി​സി​ന​സ് ക്ലാ​സ് 20, പ്രീ​മി​യം ഇ​ക്കോ​ണ​മി 28, ഇ​ക്കോ​ണ​മി 210 എ​ന്നി​ങ്ങ​നെ മൂ​ന്ന് ക്ലാ​സു​ക​ളാ​യാ​ണ് സീ​റ്റു​ക​ള്‍ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. അ​ര​നൂ​റ്റാ​ണ്ടി​നു ശേ​ഷം ഇ​താ​ദ്യ​മാ​യാ​ണ് ഉ​ഗാ​ണ്ട​യി​ല്‍ നി​ന്ന് ഇ​ന്ത്യ​യി​ലേ​ക്ക് നേ​രി​ട്ടു​ള്ള നോ​ണ്‍-​സ്റ്റോ​പ്പ് വി​മാ​ന സ​ര്‍​വീ​സ് ആ​രം​ഭി​ക്കു​ന്ന​ത്.