അൽഫുർഖാൻ ഫൈനൽ പരീക്ഷ വെള്ളിയാഴ്ച
Wednesday, January 22, 2025 11:44 AM IST
ദോഹ: ഖത്തർ കേരള ഇസ്ലാഹി സെന്റർ ക്യുഎച്ചഎൽഎസ് വിംഗ് സംഘടിപ്പിക്കുന്ന അൽഫുർഖാൻ ഖുർആൻ വിജ്ഞാന പരീക്ഷയുടെ ഫൈനൽ വെള്ളിയാഴ്ച രാവിലെ ഒന്പത് മുതൽ 10.30 വരെ നടക്കും.
പ്രാഥമിക പരീക്ഷയിൽ 60 ശതമാനം മാർക്ക് നേടി യോഗ്യത നേടിയവർക്ക് വേണ്ടി നടത്തുന്ന ഫൈനൽ പരീക്ഷ സലത്ത ജദീദ് ഇസ്ലാഹി സെന്റർ ഹാളിൽ വച്ചാണ് നടക്കുക. ഫെബ്രുവരി രണ്ടാം വാരത്തോടെ നടക്കുന്ന ഫലപ്രഖ്യാപനത്തിൽ ആദ്യ മൂന്നു സ്ഥാനം നേടുന്നവർക്ക് ആകർഷകമായ സമ്മാനങ്ങൾ ലഭിക്കും.
ഒന്നാം ഘട്ട പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവച്ച എല്ലാവരെയും പ്രത്യേകം അഭിനന്ദിക്കുന്നതായും ഫൈനൽ പരീക്ഷയ്ക്ക് വേണ്ട എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായും കൺവീനർ മുഹമ്മദ് അബ്ദുൽ അസീസും പരീക്ഷ ചുമതലയുള്ള സെക്രട്ടറി സ്വലാഹുദ്ധീൻ സ്വലാഹിയും അറിയിച്ചു.
ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ ആഴ്ചതോറും വ്യവസ്ഥാപിതമായ സിലബസോടെ നടക്കുന്ന ക്യുഎച്ച്എൽഎസ് ക്ലാസുകളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് വിശദവിവരങ്ങൾക്ക് 60004485/33076121എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.