ന്യൂ​ഡ​ൽ​ഹി: കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ ഗാ​സി​പൂ​ർ പ്ര​ദേ​ശ​ത്ത് യു​വാ​വി​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു കൊ​ന്നു. ദീ​ൻ ദ​യാ​ൽ(26) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

മു​ൻ​വൈ​രാ​ഗ്യ​ത്തെ തു​ട​ർ​ന്നാ​ണ് കൊ​ല​പാ​ത​കം ന​ട​ന്ന​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ഡ​ൽ​ഹി​യി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ നാ​ലു​പ്ര​തി​ക​ളെ​യും പോ​ലീ​സ് പി​ടി​കൂ​ടി. ര​ണ്ടു​പേ​ർ ഒ​ളി​വി​ലാ​ണ്.


രാ​ഹു​ൽ താ​ക്കൂ​ർ (23), ഇ​ർ​ഫാ​ൻ (24), സ​ന്ദീ​പ് (24), നി​ഖി​ൽ ഗൗ​തം (25) എ​ന്നി​വ​രും മ​റ്റ് ര​ണ്ട് പേ​രും ചേ​ർ​ന്ന് ഇ​ഷ്ടി​ക​യും ക​ല്ലും ഉ​പ​യോ​ഗി​ച്ച് ദീ​ൻ​ദ​യാ​ലി​നെ കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് ദൃ​ക്‌​സാ​ക്ഷി പ​റ​ഞ്ഞു.