ത​ണ്ണി​മ​ത്ത​ൻ ക​ഴി​ച്ച​വ​ർ​ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം : അ​ഞ്ചുപേ​ർ ചി​കി​ത്സ തേ​ടി
Sunday, May 5, 2024 2:29 PM IST
മ​ണ്ണാ​ർ​ക്കാ​ട് : ത​ണ്ണി​മ​ത്ത​ൻ ക​ഴി​ച്ചു ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് അ​ഞ്ചു​പേ​ർ മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. അ​രി​യൂ​ർ ക​ണ്ട​മം​ഗ​ലം സ്വ​ദേ​ശി​ക​ളാ​യ സു​ലൈ​ഖ (45), ഷം​ന​മോ​ൾ (16), മു​ബ​ഷീ​റ (18), സ​ലീ​ന (40), ആ​ത്തി​ക (39) എ​ന്നി​വ​രെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ഒ​ൻ​പ​ത​ര​യോ​ടെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യാ​ണ് ഇ​വ​ർ ത​ണ്ണി​മ​ത്ത​ൻ ഭ​ക്ഷി​ച്ച​ത്. തു​ട​ർ​ന്നു കു​റ​ച്ചു നേ​രം ക​ഴി​ഞ്ഞ​പ്പോ​ൾ ഛർ​ദി​യും വ​യ​റു​വേ​ദ​ന​യും അ​നു​ഭ​വ​പ്പെ​ടു​ക​യാ​യി​രു​ന്നു. ര​ണ്ടു​മ​ണി​ക്കൂ​ർ നി​രീ​ക്ഷ​ണത്തി​നു​ശേ​ഷ​മാ​ണ് ആ​ശു​പ​ത്രി​യി​ൽ നി​ന്നും ഇ​വ​രെ വി​ട്ട​യ​ച്ച​ത്.