കൊ​ഴി​ഞ്ഞാ​മ്പാ​റ പ​ഞ്ചാ​യ​ത്ത് കാ​ര്യാ​ല​യ​ത്തി​നു ​സ​മീ​പം അ​ഗ്നിബാ​ധ
Sunday, May 5, 2024 2:29 PM IST
കൊ​ഴി​ഞ്ഞാ​മ്പാ​റ: പ​ഞ്ചാ​യ​ത്ത് കാ​ര്യാ​ല​യ​ത്തി​നു സമീപം ഉ​ഴ​വ​ർ ച​ന്ത​യിൽ വ​ൻ അ​ഗ്നി​ബാ​ധ. പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ സം​ഭ​രി​ച്ചു വ​ച്ച ഗോ​ഡൗ​ണി​ലാ​ണ് തീ​പി​ടിത്ത​മു​ണ്ടാ​യ​ത്. മൂ​ന്ന് ട​ണ്ണി​ൽ അ​ധി​കം പ്ലാ​സ്റ്റി​ക്കും ഇ​വ സൂ​ക്ഷി​ച്ച കെ​ട്ടി​ട​വും ക​ത്തി ന​ശി​ച്ചു. വെ​ള്ളി​യാ​ഴ്ച രാ​ത്രി ഒ​ന്പ​തി​നാ​ണ് സം​ഭ​വം.

കൊ​ഴി​ഞ്ഞാ​മ്പാ​റ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് സ​മീ​പ​ത്താ​യി ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി കി​ട​ന്നി​രു​ന്ന ഉ​ഴ​വ​ർ ച​ന്ത കെ​ട്ടി​ട​ത്തി​ലാ​യി​രു​ന്നു തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. പ​ഞ്ചാ​യ​ത്തി​ലെ ഹ​രി​ത ക​ർ​മസേ​നാം​ഗ​ങ്ങ​ൾ വീ​ടു​ക​ളി​ൽ നി​ന്നു ശേ​ഖ​രി​ച്ച പ്ലാ​സ്റ്റി​ക്കു​ക​ൾ ഇ​വി​ടെ കൂ​ട്ടി​യി​ട്ട ശേ​ഷ​മാ​ണ് വേ​ർ​തി​രി​ച്ചി​രു​ന്ന​ത്. ഇ​ത്ത​ര​ത്തി​ൽ വേ​ർ​തി​രി​ച്ച പ്ലാ​സ്റ്റി​ക്ക് പ​കു​തി​യോ​ളം ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി ഇ​വി​ടെ​നി​ന്നു കൊ​ണ്ടു​പോ​യി​രു​ന്നു.

അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ കൊ​ണ്ടു​പോ​കു​ന്ന​തി​നാ​യി സൂ​ക്ഷി​ച്ച മൂ​ന്ന് ട​ണ്ണി​ൽ അ​ധി​കം പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​വും മ​റ്റു മാ​ലി​ന്യ​ങ്ങ​ളു​മാ​ണ് വെ​ള്ളി​യാ​ഴ്ച രാ​ത്രി അ​ഗ്നി​ക്കി​ര​യാ​യ​ത്. സം​ഭ​വ സ​മ​യ​ത്ത് തൊ​ഴി​ലാ​ളി​ക​ൾ ഉ​ണ്ടാ​വാ​തി​രു​ന്ന​തി​നാ​ൽ ആളപായം ഒ​ഴി​വാ​യി. മാ​ലി​ന്യം സൂ​ക്ഷി​ച്ചാ​ൽ കെ​ട്ടി​ട​വും പൂ​ർ​ണ​മാ​യും ക​ത്തി​യ​മ​ർ​ന്നു.

ചി​റ്റൂ​ർ, ക​ഞ്ചി​ക്കോ​ട്, കൊ​ല്ല​ങ്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും മൂ​ന്നു യൂ​ണി​റ്റ് അ​ഗ്നി​ശ​മ​ന സേ​ന എ​ത്തി നാ​ലു മ​ണി​ക്കൂ​റോ​ളം പ​രി​ശ്ര​മി​ച്ചി​ട്ടാ​ണ് തീ​പി​ടു​ത്തം നി​യ​ന്ത​ണ വി​ധേ​യ​മാ​ക്കി​യ​ത്.