ജില്ലാ കള​ക്ട​റു​ടെ ക​ത്ത് കി​ട്ടി, 100% പോ​ളിം​ഗ് ഉറപ്പാക്കാൻ മു​ത്തി​കു​ളം ഉൗ​ര് ഒ​രു​ങ്ങി
Tuesday, April 23, 2024 12:45 AM IST
പാ​ല​ക്കാ​ട്: ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ അ​ന്ത​സ​ത്തയാ​യ അ​ധി​കാ​രം ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ന്ന ആ​ശ​യം പൂ​ർ​ണ​മാ​കു​ന്ന​ത് ഒ​രു നി​ശ്ചി​ത ഇ​ട​വേ​ള​ക​ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്പോ​ഴാ​ണ്.

തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​ന​ങ്ങ​ൾ​ക്ക് സ്വ​ത​ന്ത്ര​മ​ായും നി​ർ​ഭ​യ​മാ​യും പ​ങ്കെ​ടു​ക്കു​വാ​നും അ​വ​ർ​ക്ക് ഇ​ഷ്ട​മു​ള്ള​വ​ർ​ക്കു വോ​ട്ട് ചെ​യ്യു​വാ​നു​മു​ള്ള സാ​ഹ​ച​ര്യ​മൊ​രു​ക്കു​ക​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ചെ​യ്യു​ന്ന​ത്.

ആ​സ​ന്ന​മാ​യ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ​ന്പൂ​ർ​ണ വോ​ട്ടിം​ഗ് പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി അ​ട്ട​പ്പാ​ടി ട്രൈ​ബ​ൽ താ​ലൂ​ക്കി​ലെ ഷോ​ള​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്പ​താം വാ​ർ​ഡി​ന്‍റെ ഭാ​ഗ​മാ​യ മു​ത്തികു​ളം ഉൗ​രി​ൽ പാ​ല​ക്കാ​ട് ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് വി​ഭാ​ഗ​വും സ്വീ​പ്പും അ​ട്ട​പ്പാ​ടി അ​ഗ​ളി ഇ​ല​ക്ട​റ​ൽ ലി​റ്റ​റ​സി ക്ല​ബ് അം​ഗ​ങ്ങ​ളും സം​യു​ക്ത​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ബോ​ധ​വ​ത്​ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.

പാ​ല​ക്കാ​ട് ജി​ല്ലാ ക​ള​ക്ട​റും ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റു​മാ​യ ഡോ.എ​സ്‌​. ചി​ത്ര പോ​ളിം​ഗ് ശ​ത​മാ​നം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് ഉൗ​രുമൂ​പ്പന്മാ​ർ​ക്കാ​യി ത​യാ​റാ​ക്കി​യ പ്ര​ത്യേ​ക ക​ത്തു​മാ​യി​ട്ടാ​ണ് സം​ഘം എ​ത്തി​യ​ത്. ഏ​ക​ദേ​ശം 39 കു​ടും​ബ​ങ്ങ​ളാ​ണ് ഇ​വി​ടെ​യു​ള്ള​ത്. അ​ട്ട​പ്പാ​ടി​യി​ലെ ഏ​റ്റ​വും പ​ഴ​യ മു​ഡു​ക ഉൗ​രാ​ണി​ത്.

ഈ ​ഉൗ​രി​ൽനി​ന്നും സ്വ​ന്തം പ​ഞ്ചാ​യ​ത്തി​ലേ​ക്കും വി​ല്ലേ​ജ് ഓ​ഫീ​സി​ലേ​ക്കും എ​ത്ത​ണ​മെ​ങ്കി​ൽ 90 കി​ലോ​മീ​റ്റ​ർ സ​ഞ്ച​രി​ക്ക​ണം.

ഉൗ​രി​ലെ​ത്തി​യ തെ​ര​ഞ്ഞെ​ടു​പ്പ് ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ർ​ത്ത​ക​രെ ഉൗ​രുമൂ​പ്പ​ൻ പ​ണ​ലി ചി​ന്ന​യ്ത​ൻ സ്വീ​ക​രി​ച്ചു.

ഉൗ​രി​ലെ മു​ഴു​വ​ൻ വോ​ട്ട​ർ​മാ​രെ​യും പോ​ളിം​ഗ് ദി​വ​സം ബൂ​ത്തി​ൽ എ​ത്തി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം ഉ​റ​പ്പ് ന​ൽ​കി.

ജി​ല്ലാ ക​ള​ക്ട​ർ ഡോ.​എ​സ്. ചി​ത്ര, സ്വീ​പ് ജി​ല്ലാ നോ​ഡ​ൽ ഓ​ഫീ​സ​റും അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​റു​മാ​യ ഒ.​വി. ആ​ൽ​ഫ്ര​ഡ്, മ​ണ്ണാ​ർ​ക്കാ​ട് ത​ഹ​സി​ൽ​ദാ​ർ കെ.​ രേ​വ, ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ ഇ.​വി ശി​വ​ദാ​സ​ൻ, സ്വീ​പ് സം​സ്ഥാ​നത​ല വി​ദ​ഗ്ധ സ​മി​തി​ അം​ഗം ടി.സ​ത്യ​ൻ, ഇ​ല​ക‌്ഷ​ൻ ക്ല​ർ​ക്ക് ടി.പി. വി​നോ​ദ്, അ​ട്ട​പ്പാ​ടി ട്രൈ​ബ​ൽ താ​ലൂ​ക്ക് ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ എ. സ​ലിം, കൂ​ക്കംപാ​ള​യം ഗ​വ​ൺമെ​ന്‍റ് യു​പി സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ ജോ​സ​ഫ് ആ​ന്‍റ​ണി, ഇ​എംആ​ർഎ​സ്‌എസ് പ്രി​ൻ​സി​പ്പ​ൽ പി.കെ. ബി​നോ​യ്, ആ​ർജി ​എം കോ​ള​ജ് ഇഎ​ൽസി ​കോ​-ഓർ​ഡി​നേ​റ്റ​ർ ആ​ശ രാ​ജ​ൻ, ശി​രു​വാ​ണി ജ​ല​സേ​ച​ന, വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ കെ.​പ്ര​സാ​ദ്, എം.​പി. സ​നൂ​ജ്, പി. ​ര​ജി​ത്, ബൂ​ത്ത് ലെ​വ​ൽ ഓ​ഫീ​സ​ർ കു​ഞ്ഞു​മോ​ൻ തോ​മ​സ്,ക്യാ​ന്പ​സ് അം​ബാ​സി​ഡ​ർ​മാ​രാ​യ എ​സ്‌​. അ​ന​ന്ദു, വി.​എ​സ്‌​. ഷി​ബി​ൻ, സ്വീ​പ് മീ​ഡി​യ അം​ഗം വി​ഷ്ണു സ​തീ​ഷ് ഡ്രൈ​വ​ർ ജി​മ്മി എ​ന്നി​വ​രാ​ണ് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.