പ​ഠ​ന ഗ​വേ​ഷ​ണ​​ങ്ങ​ളി​ൽ സ​ഹ​ക​ര​ണ​ത്തി​ന് ക്രൈ​സ്റ്റ് കോ​ള​ജും ജൂ​ബി​ലി മെ​ഡി​ക്ക​ല്‍ കോ​ള​ജും
Wednesday, May 1, 2024 1:01 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ഇ​രി​ങ്ങാ​ല​ക്കു​ട ക്രൈ​സ്റ്റ് കോ​ള​ജും തൃ​ശൂ​ര്‍ ജൂ​ബി​ലി മി​ഷ​ന്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജും പ​ഠ​ന ഗ​വേ​ഷ​ണ രം​ഗ​ത്ത് സം​യു​ക്ത സം​രം​ഭ​ങ്ങ​ള്‍​ക്കാ​യി ധാ​ര​ണാ പ​ത്ര​ത്തി​ല്‍ ഒ​പ്പു​വ​ച്ചു.

ക്രൈ​സ്റ്റ് കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ റ​വ.​ഡോ. ജോ​ളി ആ​ന്‍​ഡ്രൂ​സ് ജൂ​ബി​ലി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ഡ​യ​റ​ക്ട​ര്‍ ഫാ. ​റെ​ന്നി മു​ണ്ട​ന്‍​കു​രി​യ​ന്‍ എ​ന്നി​വ​ര്‍ ധാ​ര​ണാ പ​ത്ര​ങ്ങ​ള്‍ കൈ​മാ​റി. വൈ​ദ്യ​ശാ​സ്ത്ര ഗ​വേ​ഷ​ണ രം​ഗ​ത്തെ വി​വി​ധ ശാ​സ്ത്ര ശാ​ഖ​ക​ളി​ലെ അ​ടി​സ്ഥാ​ന ഗ​വേ​ഷ​ണ​വു​മാ​യി ചേ​ര്‍​ന്ന് പു​ത്ത​ന്‍ ദി​ശാ​ബോ​ധം ന​ല്‍​കാ​ന്‍ ക​ഴി​യു​മെ​ന്ന് ജു​ബി​ലി ഗ​വേ​ഷ​ണ വി​ഭാ​ഗം മേ​ധാ​വി ഡോ. ​ഡി.​എം. വാ​സു​ദേ​വ​ന്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

മാ​ന​വി​ക വി​ഷ​യ​ങ്ങ​ള്‍​ക്കും വൈ​ദ്യ​ശാ​സ്ത്ര ഗ​വേ​ഷ​ണ​ത്തി​ല്‍ മി​ക​ച്ച സം​ഭാ​വ​ന ചെ​യ്യാ​ന്‍ ക​ഴി​യു​മെ​ന്ന് ക്രൈ​സ്റ്റ് കോ​ള​ജ് മാ​നേ​ജ​ര്‍ ഫാ. ​ജോ​യി പീ​ണി​ക്ക​പ്പ​റ​മ്പി​ല്‍ പ​റ​ഞ്ഞു. ജൂ​ബി​ലി മി​ഷ​ന്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ന്‍​ഡ് റി​സ​ര്‍​ച്ച് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​പ്ര​വീ​ണ്‍​ലാ​ല്‍ കു​റ്റി​ച്ചി​റ മെ​ഡി​ക്ക​ല്‍ ഡാ​റ്റാ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ലെ സാ​ധ്യ​ത​ക​ള്‍ വി​ശ​ദീ​ക​രി​ച്ചു.

ജൂ​ബി​ലി ഹോ​സ്പി​റ്റ​ല്‍ സി​ഇ​ഒ ഡോ. ​ബെ​ന്നി ജോ​സ​ഫ്, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഫാ. ​പോ​ള്‍ ചാ​ലി​ശേ​രി, റി​സ​ര്‍​ച്ച് കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഡോ. ​പി.​ആ​ർ. വ​ര്‍​ഗീ​സ്, ക്രൈ​സ്റ്റ് കോ​ള​ജ് പ്ര​തി​നി​ധി​ക​ളാ​യി ഡോ. ​ഡേ​വി​സ് ആ​ന്‍റ​ണി, ഫാ. ​ജി​ജോ ഫ്രാ​ന്‍​സി​സ്, കോ​ള​ജ് പി​ആ​ര്‍​ഒ ഫാ. ​സി​ബി ഫ്രാ​ന്‍​സി​സ് എ​ന്നി​വ​ര്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.