ശ​സ്ത്ര​ക്രി​യ​യു​ടെ വേ​ദ​ന​യെ അ​തി​ജീ​വി​ച്ച വി​ജ​യം
Thursday, May 9, 2024 2:39 AM IST
പ​​ള്ളി​​ക്ക​​ത്തോ​​ട്: അ​​പ്ര​​തീ​​ക്ഷി​​ത​​മാ​​യി പ​​രീ​​ക്ഷാ ത​​ലേ​​ന്ന് ശ​​സ്ത്ര​​ക്രി​​യ വേ​​ണ്ടി വ​​ന്ന ആ​​ദി​​ത്യ​​ന് മി​​ക​​ച്ച വി​​ജ​​യം. ആ​​നി​​ക്കാ​​ട് സെ​​ന്‍റ് തോ​​മ​​സ് ഹൈ​​സ്കൂ​​ൾ വി​​ദ്യാ​​ർ​​ഥി ആ​​നി​​ക്കാ​​ട് മേ​​നോം​​തു​​ണ്ട​​ത്തി​​ൽ അ​​നീ​​ഷ് മോ​​ഹ​​ൻ - ദീ​​പ ദ​​മ്പ​​തി​​ക​​ളു​​ടെ മ​​ക​​നാ​​ണ് ആ​​ദി​​ത്യ​​ൻ. സോ​​ഷ്യ​​ൽ സ്റ്റ​​ഡീ​​സ് പ​​രീ​​ക്ഷ കൂ​​ടി ബാ​​ക്കി​​യു​​ള്ള​​പ്പോ​​ളാ​​ണ് വ​​യ​​റു വേ​​ദ​​ന​​യെ​ത്തു​​ട​​ർ​​ന്ന് ആ​​ദി​​ത്യ​​നെ പാ​​ലാ മാ​​ർ സ്ലീ​​വാ മെ​​ഡി​​സി​​റ്റി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ച​​ത്.

യൂ​​റോ​​ള​​ജി​​സ്റ്റ് ഡോ. ​​വി​​ജ​​യ് രാ​​ധാ​​കൃ​​ഷ്ണ​​ന്‍റെ നേ​​തൃ​​ത്തി​​ൽ ന​​ട​​ത്തി​​യ പ​​രി​​ശോ​​ധ​​ന​​യെ തു​​ട​​ർ​​ന്ന് ആ​​ദി​​ത്യ​​ന് ഉ​​ട​​ൻ ശ​​സ്ത്ര​​ക്രി​​യ വേ​​ണ്ടി വ​​ന്നു. ഞാ​​യ​​റാ​​ഴ്ച പു​​ല​​ർ​​ച്ചെ​​യാ​​യി​​രു​​ന്നു ശ​​സ്ത്ര​​ക്രി​​യ. തി​​ങ്ക​​ളാ​​ഴ്ച രാ​​വി​​ലെ ആ​​ശു​​പ​​ത്രി​​യി​​ൽ​നി​​ന്ന് ഡി​​സ്ചാ​​ർ​​ജാ​​യി ആ​​ദി​​ത്യ​​ൻ പ​​രീ​​ക്ഷ പൂ​​ർ​​ത്തി​​യാ​​ക്കു​​ക​​യാ​​യി​​രു​​ന്നു. സ്കൂ​​ൾ അ​​ധി​​കൃ​​ത​​ർ പ​​രീ​​ക്ഷ എ​​ഴു​​താ​​ൻ പ്ര​​ത്യേ​​ക സൗ​​ക​​ര്യം ഒ​​രു​​ക്കി ന​​ൽ​​കി. അ​​ഞ്ച് എ ​​പ്ല​​സ് സ​​ഹി​​ത​​മാ​​ണ് ആ​​ദി​​ത്യ​​ന്‍റെ വി​​ജ​​യം.