മു​ട്ടു​ചി​റ പ​ള്ളി​യി​ല്‍ പ​ന്ത​ക്കു​സ്താ തി​രു​നാ​ളും ഇ​ട​വ​ക ദി​നാ​ഘോ​ഷ​വും
Thursday, May 9, 2024 2:39 AM IST
മു​ട്ടു​ചി​റ: മു​ട്ടു​ചി​റ റൂ​ഹാ​ദ്ക്കു​ദ്ശാ ഫൊ​റോ​നാ പ​ള്ളി​യി​ല്‍ പ​ന്ത​ക്കു​സ്താ തി​രു​നാ​ളും ഇ​ട​വ​ക ദി​നാ​ഘോ​ഷ​വും 11 മു​ത​ല്‍ 19 വ​രെ തീ​യ​തി​ക​ളി​ല്‍ ന​ട​ക്കും. പു​ന​രു​ദ്ധാ​ര​ണം പൂ​ര്‍ത്തി​യാ​യ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ ചെ​റി​യ പ​ള്ളി​യു​ടെ വെ​ഞ്ച​രി​പ്പ് നാ​ളെ വൈ​കു​ന്നേ​രം 5.30ന് ​ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് നി​ര്‍വ​ഹി​ക്കും. തു​ട​ര്‍ന്ന് ഇ​ല​ഞ്ഞി ഫൊ​റോ​നാ പ​ള്ളി വി​കാ​രി ഫാ. ​ജോ​സ​ഫ് ഇ​ട​ത്തും​പ​റ​മ്പി​ല്‍ വി​ശു​ദ്ധ കു​ര്‍ബാ​ന​യ​ര്‍പ്പി​ക്കും.

11ന് ​വൈ​കു​ന്നേ​രം 4.30ന് ​വി​കാ​രി ഫാ. ​ഏ​ബ്രാ​ഹം കൊ​ല്ലി​ത്താ​ന​ത്തു​മ​ല​യി​ല്‍ തി​രു​നാ​ളി​ന് കൊ​ടി​യേ​റ്റും. 11 മു​ത​ല്‍ 17 വ​രെ ദി​വ​സ​വും രാ​വി​ലെ 5.30നും ​ഏ​ഴി​നും വൈ​കു​ന്നേ​രം അ​ഞ്ചി​നും വി​ശു​ദ്ധ കു​ര്‍ബാ​ന​യും നൊ​വേ​ന​യും ഉ​ണ്ടാ​യി​രി​ക്കും. പ​ന്ത​ക്കു​സ്താ തി​രു​നാ​ളി​ന് ഒ​രു​ക്ക​മാ​യു​ള്ള ദി​വ്യ​കാ​രു​ണ്യ ധ്യാ​നം 13മു​ത​ല്‍ 16 വ​രെ​യു​ള്ള തീ​യ​തി​ക​ളി​ല്‍ വൈ​കു​ന്നേ​രം 6.30 മു​ത​ല്‍ ഒ​മ്പ​തു വ​രെ ന​ട​ക്കും.

17ന് ​രാ​വി​ലെ 6.30 മു​ത​ല്‍ വൈ​കു​ന്നേ​രം 4.30 വ​രെ ദി​വ്യ​കാ​രു​ണ്യ എ​ക്‌​സി​ബി​ഷ​നും ന​ട​ക്കും. ഇ​ട​വ​ക ദി​നാ​ഘോ​ഷ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു​ള്ള സാ​ന്തോം സോ​ണി​ന്‍റെ ക​ലാ​സ​ന്ധ്യ 17ന് ​വൈ​കൂ​ന്നേ​രം 6.30ന് ​ന​ട​ക്കും. 18ന് ​രാ​വി​ലെ 5.30നും ​ഏ​ഴി​നും വി​ശു​ദ്ധ കു​ര്‍ബാ​ന, നൊ​വേ​ന. വൈ​കു​ന്നേ​രം അ​ഞ്ചി​ന് വി​ശു​ദ്ധ കു​ര്‍ബാ​ന, നൊ​വേ​ന, സ​ന്ദേ​ശം തു​ട​ര്‍ന്ന് പു​റ​ത്തു​ന​മ​സ്‌​കാ​രം: പാ​ലാ രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ജോ​സ​ഫ് മ​ലേ​പ​റ​മ്പി​ല്‍ കാ​ര്‍മി​ക​ത്വം വ​ഹി​ക്കും. ഇ​ട​വ​ക ദി​നാ​ഘോ​ഷ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു​ള്ള ലി​റ്റി​ല്‍ ഫ്‌​ള​വ​ര്‍ സോ​ണ്‍ ബി​യു​ടെ ക​ലാ​സ​ന്ധ്യ രാ​ത്രി ഏ​ഴി​ന്.

പ്ര​ധാ​ന​തി​രു​നാ​ള്‍ ദി​ന​മാ​യ 19ന് ​രാ​വി​ലെ അ​ഞ്ചി​ന് ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന, 5.30നും ​ഏ​ഴി​നും വി​ശു​ദ്ധ കു​ര്‍ബാ​ന, നൊ​വേ​ന. 8.15ന് ​വി​ദ്യാ​രം​ഭം കു​റി​ക്ക​ല്‍, 9.30ന് ​വി​ശു​ദ്ധ കു​ര്‍ബാ​ന, നൊ​വേ​ന, വൈ​കു​ന്നേ​രം നാ​ലി​ന് തി​രു​നാ​ള്‍ റാ​സ, 6.30ന് ​പ്ര​ദ​ക്ഷി​ണം, ഏ​ഴി​ന് ഇ​ട​വ​ക​ദി​ന സ​മാ​പ​ന സ​മ്മേ​ള​നം സീ​റോ മ​ല​ബാ​ര്‍ സ​ഭ മേ​ജ​ര്‍ ആ​ര്‍ച്ച്ബി​ഷ​പ് എ​മി​രി​റ്റ​സ് ക​ര്‍ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍ജ് ആ​ല​ഞ്ചേ​രി ഉ​ദ്ഘാ​ട​നം ചെ​യ്യും. പാ​ലാ രൂ​പ​ത പ്രോ​ട്ടോ​സി​ഞ്ച​ല്ലൂ​സ് മോ​ണ്‍. ജോ​സ​ഫ് ത​ട​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

25, 26 തീ​യ​തി​ക​ളി​ല്‍ ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് ഇ​ട​വ​ക​യി​ല്‍ ഇ​ട​യ​ന​ടു​ത്ത സ​ന്ദ​ര്‍ശ​നം ന​ട​ത്തും. 25ന് ​വൈ​കു​ന്നേ​രം 6.45ന് ​ബി​ഷ​പ്പി​ന് സ്വീ​ക​ര​ണം, തു​ട​ര്‍ന്ന് ജ​പ​മാ​ല​യും പ​ള്ളി​യോ​ഗ​വും. 26ന് ​രാ​വി​ലെ 7.45ന് ​ബി​ഷ​പ്പി​ന് ഇ​ട​വ​ക​സ​മൂ​ഹ​ത്തി​ന്‍റെ സ്വീ​ക​ര​ണം, എ​ട്ടി​ന് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് വി​ശു​ദ്ധ കു​ര്‍ബാ​ന​യ​ര്‍പ്പി​ച്ചു സ​ന്ദേ​ശം ന​ല്‍കും. തു​ട​ര്‍ന്ന് സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​ന​വും, പൊ​തു​യോ​ഗ​വും ന​ട​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​ഏ​ബ്ര​ഹാം കൊ​ല്ലി​താ​ന​ത്തു​മ​ല​യി​ല്‍ അ​റി​യി​ച്ചു.