കാ​റ്റി​ൽ മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണു വ്യാ​പ​ക​മാ​യി വൈ​ദ്യു​തി ത​ട​സ​പ്പെ​ട്ടു
Thursday, May 9, 2024 2:39 AM IST
വൈ​ക്കം: ശ​ക്ത​മാ​യ കാ​റ്റി​ൽ മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണ് ന​ഗ​ര​ത്തി​ലും ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലും വൈ​ദ്യു​തി ത​ട​സ​പ്പെ​ട്ടു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 6.30തോ​ടെ ശ​ക്ത​മാ​യി വീ​ശി​യ കാ​റ്റി​ൽ മ​ര​ങ്ങ​ൾ വീ​ണു നി​ര​വ​ധി വൈ​ദ്യു​തി​പോ​സ്റ്റു​ക​ൾ ഒ​ടി​ഞ്ഞ് വൈ​ദ്യു​തി ക​മ്പി​ക​ൾ റോ​ഡി​നു കു​റു​കെ വീ​ണ നി​ല​യി​ലാ​ണ്.

വൈ​ക്കം ന​ഗ​ര​സ​ഭ 26-ാം വാ​ർ​ഡ് കാ​ര​യി​ൽ ഷാ​പ്പി​ന് വ​ട​ക്കു​വ​ശം ഇ​ള​ന്താ​ശേ​രി അ​മ്മി​ണി​യു​ടെ വീ​ടി​ന് മു​ന്നി​ലെ പു​ളി​മ​രം ഒ​ടി​ഞ്ഞ് വൈ​ദ്യു​തി ലൈ​നി​നു മീ​തെ കി​ട​ക്കു​ക​യാ​ണ്.

ചെ​മ്മ​ന​ത്തു​ക​ര ശ്രീ​കൃ​ഷ്ണ - കാ​ട്ടേ​ത്ത് റോ​ഡി​ൽ വൈ​ദ്യു​തി ലൈ​ൻ മ​രം വീ​ണ​തി​നെ​ത്തു​ട​ർ​ന്ന് പൊ​ട്ടി​വീ​ണു. വൈ​ക്കം ന​ഗ​ര​സ​ഭ ഏ​ഴാം വാ​ർ​ഡി​ൽ ഐ​സി ഡി​സ്ഓ​ഫി​സി​ലേ​ക്കു​ള്ള വ​ഴി​യി​ൽ മ​രം വീ​ണ് വൈ​ദ്യു​തി ലൈ​ൻ പൊ​ട്ടി​വീ​ണു. വ​ല്ല​കം സ​ബ് സ്റ്റേ​ഷ​ൻ പു​ളി​ക്കാ​ത്ത​റ ട്രാ​ൻ​സ്ഫോ​ർ​മ​റി​ന​ടു​ത്തും മ​രം വൈ​ദ്യു​തി ലൈ​നി​നു മീ​തേ​യ്ക്കു വീ​ണു.

വൈ​ക്കം ന​ഗ​ര​സ​ഭ എ​ട്ടാം​വാ​ർ​ഡി​ലെ അ​മ​ലാ​പു​രി റോ​ഡി​ൽ മ​രം വീ​ണ​തി​നെ തു​ട​ർ​ന്ന് ര​ണ്ടു വൈ​ദ്യു​ത പോ​സ്റ്റു​ക​ൾ ഒ​ടി​ഞ്ഞ് വൈ​ദ്യു​തി ക​മ്പി​ക​ൾ റോ​ഡി​ലേ​ക്കു വീ​ണു കി​ട​ക്കു​ക​യാ​ണ്.