കാ​ഞ്ഞി​ര​പ്പ​ള്ളി വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ല്‍ 99.85 ശ​ത​മാ​നം വി​ജ​യം
Wednesday, May 8, 2024 11:25 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ല്‍ 99.85 ശ​ത​മാ​നം വി​ജ​യം. ആ​കെ പ​രീ​ക്ഷ​യെ​ഴു​തി​യ 5169 പേ​രി​ല്‍ 5161 പേ​രും വി​ജ​യി​ച്ചു. 224 ആ​ണ്‍​കു​ട്ടി​ക​ള്‍​ക്കും 530 പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കും ഉ​ള്‍​പ്പ​ടെ 774 പേ​ര്‍​ക്ക് ഫു​ള്‍ എ ​പ്ല​സ് ല​ഭി​ച്ചു.

കോ​ട്ട​യം ജി​ല്ല​യി​ൽ ഏ​റ്റ​വും കു​റവ് വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ​യെ​ഴു​തി​യ കു​ന്നും​ഭാ​ഗം ഗ​വ​ൺ​മെ​ന്‍റ് സ്കൂ​ളി​ലെ മൂ​ന്ന് വി​ദ്യാ​ർ​ഥി​ക​ളും മി​ക​ച്ച വി​ജ​യം നേടി. കു​ന്നും​ഭാ​ഗം ചേ​പ്പും​പാ​റ ആ​രോ​മ​ൽ നി​ധീ​ഷ്, പൊ​ൻ​കു​ന്നം കോ​ട​തി​പ്പ​ടി റോ​സ്മ​രി​യ, അ​റി​യാ​ഞ്ഞി​ലി​മ​ണ്ണ് സാ​ൻ​ജോ മാ​നു​വ​ൽ എ​ന്നി​വ​രാ​ണ് പ​രീ​ക്ഷ​യെ​ഴു​തി മി​ക​ച്ച വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷം 11 വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ​യെ​ഴു​താ​ൻ ഉ​ണ്ടാ​യി​രു​ന്നു. വ​രു​ന്ന വ​ർ​ഷം 16 വി​ദ്യാ​ർ​ഥി​ക​ളു​മു​ണ്ട്. ആ​ദ്യ​മാ​യി​ട്ടാ​ണ് ഇ​ത്ര കു​ട്ടി​ക​ൾ കു​റ​യു​ന്ന​തെ​ന്ന് സ്കൂ​ൾ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ഡെ​ൽ​വി​നും ഡെ​ൽ​ജു​വി​നും ഇ​ര​ട്ട വി​ജ​യം

എ​രു​മേ​ലി: എ​ല്ലാ ക്ലാ​സി​ലും ഒ​രു​മി​ച്ചു വി​ജ​യി​ച്ച ഇ​ര​ട്ട സ​ഹോ​ദ​ര​ൻ​മാ​ർ​ക്ക് എ​സ്എ​സ്എ​ൽ​സി​യി​ലും ഒ​രേ പോ​ലെ വി​ജ​യം. ഒ​രാ​ൾ ഫു​ൾ എ ​പ​പ്ല​സ് നേ​ടി​യ​പ്പോ​ൾ മ​റ്റെ​യാ​ൾ​ക്ക് ഒ​രു വി​ഷ​യം ഒ​ഴി​കെ മ​റ്റെ​ല്ലാ​ത്തി​നും ഫു​ൾ എ ​പ്ല​സ്.

എ​രു​മേ​ലി സെ​ന്‍റ് തോ​മ​സ് സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​യ ഡെ​ൽ​വി​നും ഡെ​ൽ​ജു​വും ആ​ണ് ഇ​ര​ട്ട​ക​ളാ​യ വി​ജ​യി​ക​ൾ. മു​ക്കൂ​ട്ടു​ത​റ മേ​പ്പു​തു​ശേ​രി​യി​ൽ മ​നോ​ജ്‌ - മ​ഞ്ജു ദ​മ്പ​തി​ക​ളു​ടെ മ​ക്ക​ളാ​ണ് ഡെ​ൽ​വി​ൻ എം. ​മ​നോ​ജും ഡെ​ൽ​ജു എം. ​മ​നോ​ജും. ഇ​ള​യ സ​ഹോ​ദ​ര​ൻ ഡെ​വി​ക് കൊ​ല്ല​മു​ള ലി​റ്റി​ൽ ഫ്ല​വ​ർ പ​ബ്ലി​ക് സ്കൂ​ളി​ൽ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്.