മാവേലിക്കര: വീടിന്റെ മുൻവശത്തെ വാതിൽ കുത്തിത്തുറന്നു മോഷണ ശ്രമം. പല്ലാരിമംഗലം ചന്ദ്രാലയം മീനാക്ഷിയമ്മയുടെ വീടിന്റെ മുൻവശത്തെ വാതിലാണ് മോഷ്ടാവ് കുത്തിത്തുറന്നത്. ഇന്നലെ പുലർച്ചെ നാലോടെയാണു സംഭവം.
താമസം ഇല്ലാത്ത വീടിനുള്ളിൽ ടോർച്ച് പ്രകാശിക്കുന്നത് കണ്ട അയൽവാസി ബഹളം വച്ചപ്പോഴേക്കും മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. സാധനങ്ങൾ ഒന്നു നഷ്ടപ്പെട്ടിട്ടില്ല. മീനാക്ഷിയമ്മ മകളുടെ അടുത്ത് പോയിരുന്നതിനാൽ വീട് അടച്ചിട്ടിരിക്കുകയായിരുന്നു.