കൃ​ഷിമ​ന്ത്രി​യു​ടെ വ​സ​തി​യി​ല്‍ ഓ​ണ​ക്കാല​ പൂകൃ​ഷി തു​ട​ങ്ങി
Sunday, July 7, 2024 4:22 AM IST
ചേ​ർ​ത്ത​ല: പൂ​ക്ക​ളു​ടെ ഉ​ത്പാ​ദ​ന​ത്തി​ൽ കേ​ര​ളം സ്വ​യം പ​ര്യാ​പ്ത​മാ​ക്കു​കയെ​ന്ന ല​ക്ഷ്യത്തോടെ കൃ​ഷി മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഓ​ണ​ക്കാ​ല പൂകൃ​ഷി​ക്ക് തു​ട​ക്ക​മാ​യി. മ​ന്ത്രി പി. ​പ്ര​സാ​ദി​ന്‍റെ ചേ​ർ​ത്ത​ല​യി​ലെ വ​സ​തി​യി​ലാ​ണ് പൂ​കൃ​ഷി ആ​രം​ഭി​ച്ച​ത്. ക​ഴി​ഞ്ഞ​വ​ർ​ഷ​വും മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വീ​ട്ടി​ൽ പൂ​കൃ​ഷി​യും പ​ച്ച​ക്ക​റി കൃ​ഷി​യും ന​ട​ത്തി​യി​രു​ന്നു. ഓ​ണ​ത്തി​ന് നൂ​റു​മേ​നി വി​ള​വാ​ണ് കിട്ടിയത്.

ഇ​ക്കു​റി​യും ഓ​ണ​വി​പ​ണി ല​ക്ഷ്യ​മി​ട്ടാ​ണ് മ​ന്ത്രി കൃ​ഷി ആ​രം​ഭി​ച്ച​ത്. പൂ​കൃ​ഷി ലാ​ഭ​ക​ര​മാ​ണ്. ഓ​ണ​ത്തി​ന് ന​ല്ല വി​ല കി​ട്ടു​മെ​ന്നും ഇ​തി​നൊ​പ്പം ചെ​യ്യു​ന്ന പ​ച്ച​ക്ക​റി കൃ​ഷി​യെ കീ​ട ആ​ക്ര​മ​ണ​ങ്ങ​ളി​ൽനി​ന്നു സം​ര​ക്ഷി​ക്കാ​നും ജ​ണ്ട്മ​ല്ലി കൃ​ഷി​ക്ക് ക​ഴി​യു​മെ​ന്നു മ​ന്ത്രി പ​റ​ഞ്ഞു.


ച​ട​ങ്ങി​ൽ ക​ഞ്ഞി​ക്കു​ഴി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​ജി മോ​ഹ​ന​ൻ, ചേ​ർ​ത്ത​ല ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ ഷേ​ർ​ളി ഭാ​ർ​ഗ​വ​ൻ, ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ ടി.​എ​സ് അ​ജ​യ​കു​മാ​ർ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ സ്വ​പ്ന ഷാ​ബു, ഓ​മ​ന ബാ​ന​ർ​ജി, ന​ഗ​ര​സ​ഭ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി അ​ധ്യ​ക്ഷ ശോ​ഭാ​ ജോ​ഷി, കെ. ​ഉ​മ​യാ​ക്ഷ​ൻ ബൈ ​ര​ഞ്ജിത്ത്, കെ.​ബി. ബി​മ​ൽ​റോ​യ്, ക​ർ​ഷ​ക​രാ​യ വി.​പി. സു​നി​ൽ, വി.​എ​സ്. ബൈ​ജു എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.