അമ്പലപ്പുഴ: ഗവൺമെന്റ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെയും കരുമാടി കെ.കെ. കുമാരപിള്ള സ്മാരക ഹൈസ്കൂളിലെയും രണ്ടു വർഷം പരിശീലനം പൂർത്തിയാക്കിയ എൺപത്തിയാറ് എസ്പിസി കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് നടന്നു.
അമ്പലപ്പുഴ പോലീസ് ഇൻസ്പക്ടർ എം. പ്രതീഷ് കുമാർ കേഡറ്റുകളുടെ പരേഡ് പരിശോധിച്ച് സല്യൂട്ട് സ്വീകരിച്ചു. സ്കൂൾ പ്രഥമാധ്യാപിക വി.ഫാൻസി, പിടിഎ പ്രസിഡൻറുമാരായ ശ്രീജ രതീഷ് , റീന മതികുമാർ, കൊല്ലം ഡിഇഒ വി. ഷൈനി , സി പി ഒ എസ്. സജി എന്നിവർ പ്രസംഗിച്ചു.