പ്ര​ഫ​ഷ​ണ​ല്‍ ഡ്രാ​മാ​ചേം​ബ​ര്‍ സം​സ്ഥാ​ന സ​മ്മേ​ള​നം ഇ​ന്ന്
Sunday, July 7, 2024 4:22 AM IST
ചേ​ര്‍​ത്ത​ല: സം​സ്ഥാ​ന​ത്തെ പ്ര​ഫ​ഷ​ണ​ല്‍ നാ​ട​ക സം​ഘാ​ട​ക​രു​ടെ ഏ​ക സം​ഘ​ട​ന​യാ​യ പ്ര​ഫ​ഷ​ണ​ല്‍ ഡ്രാ​മാ ചേം​ബ​ര്‍ സം​സ്ഥാ​ന സ​മ്മേ​ള​നം ഇന്ന് ചേ​ര്‍​ത്ത​ല കീ​ര്‍​ത്തി റീ​ജ​ന്‍​സി​യി​ല്‍ ന​ട​ക്കും. നാ​ട​ക സം​ഘ​ങ്ങ​ള്‍ നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി​ക​ള്‍​ക്ക് പ​രി​ഹാ​രം കാ​ണാ​നു​ള്ള നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ സ​മ്മേ​ള​നം ച​ര്‍​ച്ച ചെ​യ്യു​മെ​ന്ന് ചേം​ബ​ര്‍ സം​സ്ഥാ​ന ചെ​യ​ര്‍​മാ​ന്‍ അ​ഡ്വ. നെ​യ്യാ​റ്റി​ന്‍​ക​ര പ​ത്മ​കു​മാ​ര്‍, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ദി​ലീ​പ് സി​ത്താ​ര, ട്ര​ഷ​റ​ര്‍ ര​മേ​ശ​ന്‍ രം​ഗ​ഭാ​ഷ, വ​ഞ്ചി​യൂ​ര്‍ സൈ​ജു, വേ​ണു രം​ഗ​ഭാ​ഷ, ദ്രോ​ണാ​ബാ​ബു എ​ന്നി​വ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.


സ​ര്‍​ക്കാ​ര്‍ പ​രി​പാ​ടി​ക​ളി​ലും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ വ​ഴി​യും നാ​ട​ക പ്രോ​ത്സാ​ഹ​ന​ത്തി​നു പ​ദ്ധ​തി​ക​ള്‍ ഒ​രു​ക്ക​ണ​മെ​ന്ന് അ​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. രാ​വി​ലെ 9.30ന് ​മ​ന്ത്രി പി.​പ്ര​സാ​ദ് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. ആ​ര്‍​ട്ടി​സ്റ്റ് സു​ജാ​ത​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ന​ട​ന്‍ കോ​ട്ട​യം ര​മേ​ശ​ന്‍ മു​ഖ്യാ​തി​ഥി​യാ​കും. സം​ഗീ​ത​നാ​ട​ക അ​ക്കാ​ദ​മി​ അ​വാ​ര്‍​ഡ് ജേ​താ​ക്ക​ളെ സ​മ്മേ​ള​ന​ത്തി​ല്‍ ആ​ദ​രി​ക്കും.