ക​ട​ലി​ലേ​ക്ക് ഇ​റ​ക്കു​ന്ന​തി​നി​ടെ വ​ള്ളം കു​റ്റ​ൻ തി​ര​യി​ൽ​പ്പെ​ട്ടു
Friday, July 5, 2024 11:29 PM IST
അ​മ്പ​ല​പ്പു​ഴ: ക​ര​യി​ല്‍​നി​ന്ന് ക​ട​ലി​ലേ​ക്ക് ഇ​റ​ക്കു​ന്ന​തി​നി​ടെ എ​ന്‍​ജി​ന്റെ പ്ര​വ​ര്‍​ത്ത​നം നി​ല​ച്ച വ​ള്ളം കു​റ്റ​ന്‍ തി​ര​യി​ല്‍​പ്പെ​ട്ടു. തൊ​ഴി​ലാ​ളി​ക​ള്‍ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ പു​ന്ന​പ്ര ന​ര്‍​ബോ​ന പ​ടി​ഞ്ഞാ​റ് തീ​ര​ത്താ​യി​രു​ന്നു സം​ഭ​വം. ക​ട​ല്‍ അ​ല്‍​പ്പം ശാ​ന്ത​മാ​യ​തി​നെ തു​ട​ര്‍​ന്ന് ഇ​വി​ടെ ക​ര​യി​ലി​രു​ന്ന ഒ​ന്നാം വാ​ര്‍​ഡ് പൂ​ന്ത​ര​ശേ​രി​ല്‍ ത​ങ്ക​ച്ച​ന്റെ ഇ​യാ​ന്‍ എ​ന്ന നീ​ട്ടു​വ​ല​വ​ള്ള​മാ​ണ് ക​ട​ലി​ല്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്.

ക​ര​യി​ല്‍നി​ന്ന് മ​റ്റു​ള്ള​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ വ​ള്ളം ത​ള്ളി ഇ​റ​ക്കി​യ​തി​നു ശേ​ഷം എ​ന്‍​ജി​ന്‍ പ്ര​വ​ര്‍​ത്തി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും ന​ട​ന്നി​ല്ല. ഇ​തി​നി​ട​യി​ല്‍ കു​റ്റ​ന്‍ തി​ര​മാ​ല​ക​ള്‍ മാ​റി മാ​റി വ​ള്ള​ത്തി​ല്‍ ആ​ഞ്ഞ​ടി​ച്ചു. കാ​ഴ്ച ക​ണ്ട് ഭ​യ​ന്ന് ക​ര​യി​ല്‍ നി​ന്ന​വ​ര്‍ കൂ​കി വി​ളി​ച്ചു. ഇ​തി​നി​ട​യി​ല്‍ ര​ണ്ടു പേ​ര്‍ വെ​ള്ള​ത്തി​ല്‍ വീ​ണെ​ങ്കി​ലും വീ​ണ്ടും വ​ള്ള​ത്തി​ല്‍ നീ​ന്തി​ക്ക​യ​റി​യ​തി​നാ​ല്‍ ദു​ര​ന്തം ഒ​ഴി​വാ​യി. മ​നോ​ധൈ​ര്യം കൈ​വി​ടാ​തെ തൊ​ഴി​ലാ​ളി​ക​ള്‍ കു​റെ​യ​ധി​കം തു​ഴ​ഞ്ഞ​തി​നുശേ​ഷ​മാ​ണ് എ​ന്‍​ജി​ന്‍ പ്ര​വ​ര്‍​ത്തി​ച്ച​ത്.