മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ട​ത്തി​ന്‍റെ ജ​ന്മ​ദി​നം ആ​ഘോ​ഷി​ച്ചു
Friday, July 5, 2024 11:29 PM IST
അ​മ്പ​ല​പ്പു​ഴ: ത​ന്‍റെ പൗ​രോ​ഹി​ത്യ സു​വ​ര്‍​ണജൂ​ബി​ലി വ​ര്‍​ഷ​ത്തി​ലെ ജ​ന്മ​ദി​ന​ത്തി​ല്‍ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ രോ​ഗി​ക​ള്‍​ക്കും കൂ​ട്ടി​രിപ്പു​കാ​ര്‍​ക്കും ഒ​പ്പം കേ​ക്ക് മു​റി​ച്ചും സ​മ്മാ​ന​പ്പു​ത​പ്പു​ക​ള്‍ ന​ല്‍​കി​യും ച​ങ്ങ​നാ​ശേ​രി ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം.

മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ പ്ര​ഭാ​ത ഭ​ക്ഷ​ണ വി​ത​ര​ണം മൂ​ന്നാം വ​ര്‍​ഷം ഉ​ദ്ഘാ​ട​ന​ത്തി​നെ​ത്തി​യ​പ്പോ​ഴാ​ണ് ബി​ഷ​പ്പി​ന്‍റെ ജ​ന്മ​ദി​നാ​ഘോ​ഷ​വും സ​മ്മാ​ന വി​ത​ര​ണ​വും ഭ​ക്ഷ​ണ വി​ത​ര​ണ​ത്തി​ന് നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന മ​ദ​ര്‍ തെ​രേ​സ കെ​യ​ര്‍ ഹോം ​സം​ഘ​ടി​പ്പി​ച്ച​ത്. ച​ട​ങ്ങി​ല്‍ നി​ര​വ​ധി വൈ​ദി​ക​രും സ​ന്യാ​സി​നി​ക​ളും പ​ങ്കെ​ടു​ത്തു.