ചെ​ങ്ങ​രൂ​ർ ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി പെ​രു​ന്നാ​ളി​നു കൊ​ടി​യേ​റി
Saturday, May 4, 2024 4:04 AM IST
മ​ല്ല​പ്പ​ള്ളി: ചെ​ങ്ങ​രൂ​ർ സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ 143-ാമ​ത് ഓ​ർ​മ​പ്പെ​രു​ന്നാ​ളി​നു കൊ​ടി​യേ​റി. വി​കാ​രി ഫാ. ​ജി​നു ചാ​ക്കോ കൊ​ടി​യേ​റ്റി​നു കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. സ​ഹ​വി​കാ​രി ഫാ. ​റെ​ജി​ൻ സി. ​ചാ​ക്കോ, ഫാ. ​ലി​ജോ​മോ​ൻ മാ​ത്യൂ​സ് ചാ​മ​ത്തി​ൽ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ഒ​ന്പ​തി​നു രാ​ത്രി 7.30ന് ​മ​ടു​ക്കോ​ലി കു​രി​ശ​ടി​യി​ൽ ഫാ. ​വ​ർ​ഗീ​സ് പി. ​ചെ​റി​യാ​ൻ പ്ര​സം​ഗി​ക്കും. തു​ട​ർ​ന്ന് പ​ള്ളി​യി​ലേ​ക്ക് റാ​സ. പ്ര​ധാ​ന പെ​രു​ന്നാ​ളാ​യ 10ന് ​രാ​വി​ലെ 5.15ന് ​വി​ശു​ദ്ധ കു​ർ​ബാ​ന. 7.30ന് ​സു​ൽ​ത്താ​ൻ ബ​ത്തേ​രി ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത ഡോ. ​ഗീ​വ​ർ​ഗീ​സ് മാ​ർ ബ​ർ​ണ​ബാ​സി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ മൂ​ന്നി​ന്മേ​ൽ കു​ർ​ബാ​ന, തു​ട​ർ​ന്ന് ശ്ലൈ​ഹി​ക വാ​ഴ്‌​വ്, നേ​ർ​ച്ച​വി​ള​മ്പ്.

രാ​ത്രി ഏ​ഴി​ന് കു​ന്ന​ന്താ​നം കു​രി​ശ​ടി​യി​ൽ ഫാ. ​ബ​ബി​ൻ ബാ​ബു പ്ര​സം​ഗി​ക്കും. തു​ട​ർ​ന്ന് പ​ള്ളി​യി​ലേ​ക്ക് റാ​സ.11 ന് ​രാ​വി​ലെ 7.30ന് ​ഇ​ട​വ​ക​യി​ലെ വൈ​ദി​ക​രു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ മൂ​ന്നി​ന്മേ​ൽ കു​ർ​ബാ​ന. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ആ​മ്പ​ല്ലൂ​ർ സ​ൺ​ഡേ​സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ ഫാ. ​ടി​ജോ വ​ർ​ഗീ​സ് പ്ര​സം​ഗി​ക്കും. തു​ട​ർ​ന്ന് റാ​സ, ആ​ശീ​ർ​വാ​ദം.

12ന് 6.45​ന് പ്ര​ഭാ​ത ന​മ​സ്കാ​ര​ത്തേ തു​ട​ർ​ന്ന് ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റ​മോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന. തു​ട​ർ​ന്ന് സ​ൺ​ഡേ​സ്കൂ​ൾ കു​ട്ടി​ക​ളു​ടെ പ​രി​പാ​ടി "മാ​ലാ​ഖ​ക്കൂ​ട്ടം' ഫാ. ​സ​ജി മേ​ക്കാ​ട്ട് നേ​തൃ​ത്വം ന​ൽ​കും. 5.15ന് ​കൊ​ടി​യി​റ​ക്ക്, രാ​ത്രി ഏ​ഴി​നു നാ​ട​കം.

തി​രു​നാ​ൾ

കു​ന്പ​ഴ: സെ​ന്‍റ് മേ​രീ​സ് ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ തി​രു​നാ​ളി​നു കൊ​ടി​യേ​റി. വി​കാ​രി ഫാ. ​സ​ജി വ​ർ​ഗീ​സ് മാ​ട​മ​ണ്ണി​ൽ കൊ​ടി​യേ​റ്റ് നി​ർ​വ​ഹി​ച്ചു.

ഇ​ന്നു രാ​വി​ലെ ആ​റി​ന് വി​ശു​ദ്ധ കു​ർ​ബാ​ന​യേ തു​ട​ർ​ന്ന് മു​ട്ടു​മ​ൺ സെ​ന്‍റ് ജൂ​ഡ് കു​രി​ശ​ടി​യി​ൽ ചെ​ന്പി​ൽ അ​രി​യി​ടീ​ൽ. വൈ​കു​ന്നേ​രം 4.30ന് ​കു​രി​ശ​ടി​യി​ൽ പ്രാ​ർ​ഥ​ന. അ​ഞ്ചി​ന് ആ​ഘോ​ഷ​മാ​യ റാ​സ.

നാ​ളെ രാ​വി​ലെ 9.30ന് ​പ്രാ​ർ​ഥ​ന, വി​ശു​ദ്ധ കു​ർ​ബാ​ന. തു​ട​ർ​ന്ന് ചെ​ന്പെ​ടു​പ്പ് റാ​സ, ആ​ശീ​ർ​വാ​ദം, വെ​ച്ചൂ​ട്ട്, കൊ​ടി​യി​റ​ക്ക്.