അ​മ്മ​മാ​രു​ടെ ത്യാ​ഗ​ത്തോ​ളം വ​ലു​താ​യി ഒ​ന്നു​മി​ല്ല: ചി​റ്റ​യം ഗോ​പ​കു​മാ​ർ
Saturday, May 4, 2024 4:04 AM IST
ച​ന്ദ​ന​പ്പ​ള്ളി: ലോ​ക​ത്തി​ൽ അ​മ്മ​മാ​രു​ടെ ത്യാ​ഗ​ത്തോ​ളം വ​ലു​താ​യി ഒ​ന്നു​മി​ല്ലെ​ന്ന് ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ചി​റ്റ​യം ഗോ​പ​കു​മാ​ർ. ച​ന്ദ​ന​പ്പ​ള്ളി സെ​ന്‍റ് ജോ​ർ​ജ് തീ​ർ​ഥാ​ട​ന ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് മ​ല​ങ്ക​ര കാ​ത്ത​ലി​ക് മ​ദേ​ഴ്സ് ഫോ​റം നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​മ്മ​മാ​രെ വ​ഴി​യി​ൽ ഉ​പേ​ക്ഷി​ക്കു​ന്ന സ​മൂ​ഹ​മാ​യി ന​മ്മു​ടെ നാ​ട് മാ​റു​ന്ന​താ​യി ചി​റ്റ​യം ഗോ​പ​കു​മാ​ർ പ​റ​ഞ്ഞു.

പൂ​ന-​ക​ട്കി രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ. ​മാ​ത്യൂ​സ് മാ​ർ പ​ക്കോ​മി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. മാ​തൃ​വേ​ദി രൂ​പ​ത പ്ര​സി​ഡ​ന്‍റ് ഷീ​ജ ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​വാ​ഭി​ഷി​ക്ത​നാ​യ ബി​ഷ​പ്പി​നെ യോ​ഗ​ത്തി​ൽ അ​നു​മോ​ദി​ച്ചു. ഫാ. ​വ​ർ​ഗീ​സ് ചാ​മ​ക്കാ​ലാ​യി​ൽ, ഫാ. ​ജയിം​സ് ഒ​ഐ​സി, ഫാ. ​ബെ​ന്നി നാ​ര​ക​ത്തി​നാ​ൽ, സി​സ്റ്റ​ർ ഡോ. ​ഹൃ​ദ്യ, സൂ​സ​മ്മ അ​ല​ക്സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സി​നി ആ​ർ​ട്ടി​സ്റ്റ് സി​ജോ വ​ർ​ഗീ​സ് ക്ലാ​സ് ന​യി​ച്ചു.

തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്നു രാ​വി​ലെ 10ന് ​എം​സി​വൈ​എം സ​മ്മേ​ള​നം മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. രൂ​പ​താ പ്ര​സി​ഡ​ന്‍റ് ബി​ബി​ൻ ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഡോ. ​സാ​മു​വ​ൽ മാ​ർ ഐ​റേ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും.

വൈ​കു​ന്നേ​രം 6.30ന് ​ഭ​ക്ത​സം​ഘ​ട​നാ വാ​ർ​ഷി​കം. ആ​റ്, ഏ​ഴ് തീ​യ​തി​ക​ളി​ലാ​ണ് പ്ര​ധാ​ന പെ​രു​ന്നാ​ൾ. വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ തി​രു​ശേ​ഷി​പ്പ് പ്ര​തി​ഷ്ഠ​യും തി​രു​നാ​ൾ കു​ർ​ബാ​ന​യും ഏ​ഴി​നു രാ​വി​ലെ ന​ട​ക്കും.