മൈ​ല​പ്ര ഓ​ര്‍​ത്ത​ഡോ​ക്‌​സ് പ​ള്ളി പെ​രു​ന്നാ​ളി​ന് ഇ​ന്നു കൊ​ടി​യേ​റും
Sunday, April 28, 2024 4:19 AM IST
പ​ത്ത​നം​തി​ട്ട: മൈ​ല​പ്ര സെ​ന്‍റ് ജോ​ര്‍​ജ് ഓ​ര്‍​ത്ത​ഡോ​ക്‌​സ് വ​ലി​യ​പ​ള്ളി പെ​രു​ന്ന​ളി​ന് ഇ​ന്ന് കൊ​ടി​യേ​റും. മേ​യ് ആ​റ്, ഏ​ഴ് തീ​യ​തി​ക​ളി​ലാ​ണ് പ്ര​ധാ​ന പെ​രു​ന്നാ​ള്‍. ഇ​ന്നു രാ​വി​ലെ വി​ശു​ദ്ധ കു​ര്‍​ബാ​ന​യെ​ത്തു​ട​ര്‍​ന്ന് ഡോ. ​ഏ​ബ്ര​ഹാം മാ​ര്‍ സ്‌​തേ​ഫാ​നോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത കൊ​ടി​യേ​റ്റും. തു​ട​ര്‍​ന്ന് ചെ​മ്പി​ല്‍ അ​രി​യി​ടീ​ല്‍.

പെ​രു​ന്നാ​ള്‍ ഘോ​ഷ​യാ​ത്ര​യും കു​രി​ശ​ടി​ക​ളി​ല്‍ കൊ​ടി​യേ​റ്റും. മേ​യ് അ​ഞ്ചി​ന് 9.30ന് ​ഇ​ട​വ​ക​യു​ടെ 182-ാം വാ​ര്‍​ഷി​ക​വും തീ​ർ​ഥാ​ട​ന സം​ഗ​മ​വും മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡോ. ​ഏ​ബ്ര​ഹാം മാ​ര്‍ സെ​റാ​ഫിം മെ​ത്രാ​പ്പോ​ലീ​ത്ത അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണ​വും അ​വാ​ര്‍​ഡ് സ​മ​ര്‍​പ്പ​ണ​വും ന​ട​ത്തും. മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി​ക്ക് മ​ര​ണാ​ന​ന്ത​ര ബ​ഹു​മ​തി​യാ​യ സെ​ന്‍റ് ജോ​ര്‍​ജ് പു​ര​സ്‌​കാ​രം ചാ​ണ്ടി ഉ​മ്മ​ന്‍ എം​എ​ല്‍​എ സ്വീ​ക​രി​ക്കും. വൈ​കു​ന്നേ​രം 6.45ന് ​കു​ടും​ബ​സം​ഗ​മം ആ​ന്‍റോ ആ​ന്‍റ​ണി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. ശാ​ന്തി​ഗി​രി ആ​ശ്ര​മം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ്വാ​മി ഗു​രു​ര​ത്‌​നം ജ്ഞാ​ന ത​പ​സ്വി മു​ഖ്യ​സ​ന്ദേ​ശം ന​ല്‍​കും.

ആ​റി​ന് രാ​ത​രി 7.30ന് ​വ​ലി​യ റാ​സ. 9.45ന് ​ക​രി​മ​രു​ന്ന് പ്ര​യോ​ഗം. ഏ​ഴി​ന് രാ​വി​ലെ എ​ട്ടി​ന് വി​ശു​ദ്ധ മൂ​ന്നി​ന്മേ​ല്‍ കു​ര്‍​ബാ​ന​യ്ക്ക് ഡോ. ​സ​ഖ​റി​യാ​സ് മാ​ര്‍ സേ​വേ​റി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. 11ന് ​പ​ക​ല്‍ റാ​സ. 12.30ന് ​വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ ഡി​സ്പ്ലേ. 1.30ന് ​ചെ​മ്പെ​ടു​പ്പ്. തു​ട​ര്‍​ന്ന് പെ​രു​ന്നാ​ള്‍ കൊ​ടി​യി​റ​ക്ക്.

ഇ​ട​വ​ക വി​കാ​രി ഫാ. ​റോ​യി മാ​ത്യു, സ​ഹ വി​കാ​രി ഫാ. ​എ​ബി ടി. ​സാ​മു​വേ​ല്‍, ട്ര​സ്റ്റി സി.​ജി. കു​റി​യാ​ക്കോ​സ്, സെ​ക്ര​ട്ട​റി മ​ത്താ​യി ജോ​ര്‍​ജ്, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ പ്രി​നു ടി ​മാ​ത്യൂ​സ്, പ്രോ​ഗ്രാം ക​ണ്‍​വീ​ന​ര്‍ ബാ​ബു കെ. ​വ​ര്‍​ഗീ​സ്, പ​ബ്ലി​സി​റ്റി ക​ണ്‍​വീ​നേ​ഴ്‌​സ് പോ​ള്‍ വ​ര്‍​ഗീ​സ്, ബി​ജു സാം ​മാ​ത്യു എ​ന്നി​വ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​രി​പാ​ടി​ക​ള്‍ വി​ശ​ദീ​ക​രി​ച്ചു.