ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്: പ​ത്ത​നം​തി​ട്ട​യി​ല്‍ ബൂ​ത്തി​ലെ​ത്തി​യ​ത് 9.06 ല​ക്ഷം വോ​ട്ട​ര്‍​മാ​ര്‍
Sunday, April 28, 2024 4:00 AM IST
പ​ത്ത​നം​തി​ട്ട: ലോ​ക്‌​സ​ഭാ മ​ണ്ഡ​ല​ത്തി​ല്‍ 9,06,051 പേ​ര്‍ പോ​ളിം​ഗ് ബൂ​ത്തി​ലെ​ത്തി വോ​ട്ട് ചെ​യ്തു. 63.37 ശ​ത​മാ​ന​മാ​ണ് പോ​ളിം​ഗ്. 4,29,700 വോ​ട്ട​ര്‍​മാ​രി​ല്‍ 9,06,051 പേ​ര്‍ വോ​ട്ട് ചെ​യ്തു. 6,83,307 പു​രു​ഷ​ന്മാ​രി​ല്‍ 4,42,897 (64.82 ശ​ത​മാ​നം) പേ​രും 7,46,384 സ്ത്രീ ​വോ​ട്ട​ര്‍​മാ​രി​ല്‍ 4,63,148 (62.05 ശ​ത​മാ​നം) പേ​രും ഒ​മ്പ​ത് ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​ര്‍ വോ​ട്ട​ര്‍​മാ​രി​ല്‍ ആ​റു (66.67) പേ​രും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി.

2019ല്‍ 13,82,741 ​വോ​ട്ട​ര്‍​മാ​ര്‍ മ​ണ്ഡ​ല​ത്തി​ലു​ണ്ടാ​യി​രു​ന്ന​തി​ല്‍ 10,26,553 പേ​ര്‍ വോ​ട്ട് ചെ​യ്തി​രു​ന്നു. 74.24 ശ​ത​മാ​ന​മാ​യി​രു​ന്നു പോ​ളിം​ഗ്. ഇ​ത്ത​വ​ണ പോ​ളിം​ഗി​ല്‍ പ​ത്തു ശ​ത​മാ​ന​ത്തി​ന്‍റെ കു​റ​വാ​ണു​ള്ള​ത്. സം​സ്ഥാ​ന​ത്തുത​ന്നെ ഏ​റ്റ​വും കു​റ​വ് പോ​ളിം​ഗ് ന​ട​ന്നി​ട്ടു​ള്ള​തും പ​ത്ത​നം​തി​ട്ട​യി​ലാ​ണ്. ത​പാ​ല്‍ വോ​ട്ടു​ക​ളു​ടെ​യും മു​തി​ര്‍​ന്ന പൗ​ര​ന്മാ​രു​ടെ​യും ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ​യും വോ​ട്ടു​ക​ള്‍ വീ​ടു​കളിൽ ചെ​യ്ത​തു​ള്‍​പ്പെ​ടെ​യു​ള്ള വോ​ട്ടു​ക​ളു​ടെ ക​ണ​ക്കു​ക​ളുംകൂ​ടി ചേ​രു​മ്പോ​ള്‍ ശ​ത​മാ​ന​ത്തി​ല്‍ നേ​രി​യ വ​ര്‍​ധ​നകൂ​ടി ഉ​ണ്ടാ​കും.

കൂ​ടു​ത​ല്‍ വോ​ട്ട് ആ​റ​ന്മു​ള​യി​ല്‍

സം​സ്ഥാ​ന​ത്തു ത​ന്നെ ഏ​റ്റ​വു​മ​ധി​കം വോ​ട്ട​ര്‍​മാ​രു​ള്ള ആ​റ​ന്മു​ള മ​ണ്ഡ​ല​ത്തി​ലാ​ണ് കൂ​ടു​ത​ല്‍ വോ​ട്ട​ര്‍​മാ​ര്‍ ബൂ​ത്തു​ക​ളി​ലെ​ത്തി​യ​ത്. 2,36,632 വോ​ട്ട​ര്‍​മാ​രു​ള്ള മ​ണ്ഡ​ല​ത്തി​ല്‍നി​ന്നും 1,45,106 പേ​രാ​ണ് പോ​ളിം​ഗ് ബൂ​ത്തി​ലെ​ത്തി സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ച്ചു.

വോ​ട്ടിം​ഗ് ഏ​റ്റ​വും കു​റ​വു രേ​ഖ​പ്പെ​ടു​ത്തി​യ​ത് റാ​ന്നി​യി​ല്‍. 1,91,442 വോ​ട്ട​ര്‍​മാ​രു​ള്ള റാ​ന്നി​യി​ല്‍ 1,16,248 പേ​രാ​ണ് വോ​ട്ട് ചെ​യ്ത​ത്. അ​ടൂ​രി​ലെ 2,09,760 വോ​ട്ട​ര്‍​മാ​രി​ല്‍ 1,41,454 പേ​രും വോ​ട്ട് ചെ​യ്തു.

കോ​ന്നി മ​ണ്ഡ​ല​ത്തി​ല്‍ 2,00,850 വോ​ട്ട​ര്‍​മാ​രി​ല്‍ 1,29,031 പേ​രും തി​രു​വ​ല്ല​യി​ല്‍ 2,12,440 വോ​ട്ട​ര്‍​മാ​രി​ല്‍ 1,28,582 പേ​രും കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ല്‍ 1,87,898 വോ​ട്ട​ര്‍​മാ​രി​ല്‍ 1,24,552 പേ​രും പൂ​ഞ്ഞാ​റി​ല്‍ 1,90,678 വോ​ട്ട​ര്‍​മാ​രി​ല്‍ 1,21,078 വോ​ട്ട​ര്‍​മാ​രും ബൂ​ത്തു​ക​ളി​ലെ​ത്തി വോ​ട്ട് ചെ​യ്തു.

വോ​ട്ട​വ​കാ​ശം വി​നി​യോ​ഗി​ച്ച​തി​ലും മു​ന്നി​ല്‍ സ്ത്രീ​ക​ള്‍

പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട മ​ണ്ഡ​ല​ത്തി​ല്‍ കൂ​ടു​ത​ല്‍ വോ​ട്ടു​ക​ള്‍ രേ​ഖ​പ്പെ​ടു​ത്തി​യ​ത് സ്ത്രീ ​വോ​ട്ട​ര്‍​മാ​ര്‍. മ​ണ്ഡ​ല​ത്തി​ലെ 14,29,700 വോ​ട്ട​ര്‍​മാ​രി​ല്‍ 7,46,384 സ്ത്രീ​ക​ള്‍ ആ​ണെ​ങ്കി​ലും വോ​ട്ടു ചെ​യ്ത​ത് 4,63,148 പേ​ര്‍. 62.05 ശ​ത​മാ​ന​മാ​ണ് ഇ​വ​രു​ടെ പോ​ളിം​ഗ്. അ​തേസ​മ​യം 6,83,307 പു​രു​ഷ​ന്‍​മാ​രി​ല്‍ 4,42,897 പേ​ര്‍ മാ​ത്ര​മാ​ണ് സ​മ്മ​തി​ദാ​നം വി​നി​യോ​ഗി​ച്ച​ത്.

ട്രാ​ന്‍​സ്‌​ജെ​ന്‍ഡർ വി​ഭാ​ഗ​ത്തി​ല്‍ ഒ​ന്‍​പ​തി​ല്‍ ആ​റു പേ​ര്‍ വോ​ട്ട് ചെ​യ്ത് 66.67 ശ​ത​മാ​നം പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി. അ​ടൂ​രും റാ​ന്നി​യി​ലും ര​ണ്ടുപേ​ര്‍ വീ​ത​വും തി​രു​വ​ല്ല​യി​ലും ആ​റ​ന്മു​ള​യി​ലും ഓ​രോ​രു​ത്ത​ര്‍​വീ​ത​വു​മാ​ണ് ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ വോ​ട്ട് ചെ​യ്ത​ത്.

ഏ​ഴ് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ല്‍ പൂ​ഞ്ഞാ​ര്‍, കാ​ഞ്ഞി​ര​പ്പ​ള്ളി ഒ​ഴി​കെ​യു​ള്ള എ​ല്ലാ മ​ണ്ഡ​ല​ങ്ങ​ളി​ലും സ്ത്രീ ​വോ​ട്ട​ര്‍​മാ​ര്‍​ത​ന്നെ​യാ​ണ് മു​ന്നി​ല്‍ നി​ല്‍​ക്കു​ന്ന​ത്. പൂ​ഞ്ഞാ​റി​ല്‍ ആ​കെ​യു​ള്ള 96,198 സ്ത്രീ ​വോ​ട്ട​ര്‍​മാ​രി​ല്‍ 57,807 പേ​ര്‍ വോ​ട്ട് ചെ​യ്ത​പ്പോ​ള്‍ 94,480 പു​രു​ഷ​ന്‍​മാ​രി​ല്‍ 63,271 പേ​രും വോ​ട്ട് ​ചെ​യ്തു. കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ല്‍ 96,907 സ്ത്രീ ​വോ​ട്ട​ര്‍​മാ​രി​ല്‍ 61,667 പേ​രും 90,990 പു​രു​ഷ ​വോ​ട്ട​ര്‍​മാ​രി​ല്‍ 62,885 പേ​രും വോ​ട്ട് അ​വ​കാ​ശം വി​നി​യോ​ഗി​ച്ചു.

പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലും ലോ​ക്‌​സ​ഭാ​ മ​ണ്ഡ​ല​ത്തി​ലും ഏ​റ്റ​വും അ​ധി​കം സ്ത്രീ ​വോ​ട്ട​ര്‍​മാ​രെ ബൂ​ത്തി​ലെ​ത്തി​ച്ച​തി​ന്‍റെ നേ​ട്ട​വും ആ​റ​ന്മു​ള​യ്ക്കാ​ണ്. മ​ണ്ഡ​ല​ത്തി​ല്‍ 1,24,531 സ്ത്രീ ​വോ​ട്ട​ര്‍​മാ​രാ​ണു​ള്ള​ത്. ഇ​തി​ല്‍ 75,744 പേ​ര്‍ വോ​ട്ടു ചെ​യ്തു. 1,12,100 പു​രു​ഷ വോ​ട്ട​ര്‍​മാ​രി​ല്‍ 69,361 പേ​രും വോ​ട്ട് ചെ​യ്തു. ജി​ല്ല​യി​ല്‍ കു​റ​വ് സ്ത്രീ​ക​ളെ ബൂ​ത്തി​ലെ​ത്തി​ച്ച​ത് റാ​ന്നി​യാ​ണ്. 99,330 സ്ത്രീ ​വോ​ട്ട​ര്‍​മാ​രി​ല്‍ 58,482 പേ​രാ​ണ വോട്ട് ​ചെ​യ്ത​ത്. 92,110 പു​രു​ഷ വോ​ട്ട​ര്‍​മാ​രി​ല്‍ 57,764 പേ​രും വോ​ട്ട് ചെ​യ്തു.

കോ​ന്നി​യി​ല്‍ 68,356 സ്ത്രീ​ക​ളും തി​രു​വ​ല്ല​യി​ല്‍ 65,560 സ്ത്രീ​ക​ളും വോ​ട്ടു​ചെ​യ്തു. കോ​ന്നി​യി​ല്‍ 1,06,304 ഉം ​തി​രു​വ​ല്ല​യി​ല്‍ 1,11,533 ഉം ​സ്ത്രീ​വോ​ട്ട​ര്‍​മാ​രാ​ണു​ള്ള​ത്. പു​രു​ഷ​ന്‍​മാ​രു​ടെ ക​ണ​ക്കി​ല്‍ കോ​ന്നി​യി​ല്‍ ആ​കെ​യു​ള്ള 94,545 പേ​രി​ല്‍ 60,675 ഉം ​തി​രു​വ​ല്ല​യി​ല്‍ 1,00,906 പേ​രി​ല്‍ 63,021 പേ​രും വോ​ട്ട് ചെ​യ്തു.

അ​ടൂ​രി​ലെ 1,11,581 സ്ത്രീ​വോ​ട്ട​ര്‍​മാ​രി​ല്‍ 75,532 പേ​രും വോ​ട്ടു​ചെ​യ്തു. ഇ​വി​ടെ 98,176 പു​രു​ഷ വോ​ട്ട​ര്‍​മാ​രി​ല്‍ 65,920 പേ​രും വോ​ട്ട് ചെ​യ്തു.