കാ​ത്തി​രി​പ്പ് 37 ദി​വ​സം; ഇ​നി കൂ​ട്ട​ലും കി​ഴി​ക്ക​ലും
Sunday, April 28, 2024 4:00 AM IST
പ​ത്ത​നം​തി​ട്ട: ജ​ന​വി​ധി​യു​ടെ ഫ​ലം അ​റി​യാ​ന്‍ കാ​ത്തി​രി​പ്പ് 37 ദി​ന​രാ​ത്ര​ങ്ങ​ള്‍. വോ​ട്ടിം​ഗ് ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി വെ​ള്ളി​യാ​ഴ്ച രാ​ത്രിത​ന്നെ പ​ത്ത​നം​തി​ട്ട ലോ​ക്‌​സ​ഭാ മ​ണ്ഡ​ല​ത്തി​ന്‍റെ വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​മാ​യ ചെ​ന്നീ​ര്‍​ക്ക​ര കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ലേ​ക്ക് വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ള്‍ കൊ​ണ്ടു​വ​ന്നു.

പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ അ​ഞ്ച് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലെ​യും കോ​ട്ട​യം ജി​ല്ല​യി​ലെ കാ​ഞ്ഞി​ര​പ്പ​ള്ളി, പൂ​ഞ്ഞാ​ര്‍ മ​ണ്ഡ​ല​ങ്ങ​ളി​ലെ​യും വോ​ട്ടു​ക​ള്‍ ചെ​ന്നീ​ര്‍​ക്ക​ര​യി​ലാ​ണ് എ​ണ്ണു​ന്ന​ത്. വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ത്തി​ലെ സ്‌​ട്രോം​ഗ്‌​ റൂ​മു​ക​ളി​ലേ​ക്ക് യ​ന്ത്ര​ങ്ങ​ളും വി​വി​പാ​റ്റും മാ​റ്റി​യ​ശേ​ഷം സീ​ല്‍ ചെ​യ്ത് പോ​ലീ​സ് ബ​ന്ത​വ​സും ഏ​ര്‍​പ്പെ​ടു​ത്തി.

സാ​യു​ധ പോ​ലീ​സി​ന്‍റെ സു​ര​ക്ഷാവ​ല​യ​ത്തി​ലാ​ണ് ഇ​നി ചെ​ന്നീ​ര്‍​ക്ക​ര കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​വും പ​രി​സ​ര​ങ്ങ​ളും. ജൂ​ണ്‍ നാ​ലി​നു രാ​വി​ലെ എ​ട്ടി​നാ​ണ് വോ​ട്ടെ​ണ്ണ​ല്‍ ആ​രം​ഭി​ക്കു​ന്ന​ത്. ലോ​ക്‌​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ 1437 ബൂ​ത്തു​ക​ളി​ലും ഉ​പ​യോ​ഗി​ച്ച വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളും വി​വി പാ​റ്റും അ​ത​ത് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ല്‍ കേ​ന്ദ്രീ​ക​രി​ച്ച ശേ​ഷ​മാ​ണ് രാ​ത്രി​യോ​ടെ ചെ​ന്നീ​ര്‍​ക്ക​ര​യി​ലേ​ക്ക് മാ​റ്റി​യ​ത്.

തു​ട​ര്‍​ന്ന് രാ​ഷ്‌ട്രീയ പാ​ര്‍​ട്ടി​ക​ളു​ടെ​യും സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ​യും പ്ര​തി​നി​ധി​ക​ളു​ടെയും സാ​ന്നി​ധ്യ​ത്തി​ല്‍ ജി​ല്ലാ ക​ള​ക്‌ട​ര്‍ എ​സ്. പ്രേം ​കൃ​ഷ്ണ​ന്‍, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി വി. ​അ​ജി​ത്ത്, ഡെ​പ്യൂ​ട്ടി ക​ള​ക്‌ടര്‍ (തെ​ര​ഞ്ഞെ​ടു​പ്പ്) സി. ​പ​ത്മ​ച​ന്ദ്ര​ക്കു​റു​പ്പ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സീ​ല്‍​ചെ​യ്യു​ക​യാ​യി​രു​ന്നു.