അ​ങ്ക​ണ​വാ​ടിയിൽ ഇ​ല​ക്‌​ട്രി​ക് സ്റ്റൗ ​പൊ​ട്ടി​ത്തെ​റി​ച്ചു; അ​ധ്യാ​പി​ക​യും കു​ട്ടി​ക​ളും ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്
Saturday, September 21, 2024 2:04 AM IST
ഇ​രി​ട്ടി: പാ​യം പ​ഞ്ച​യ​ത്തി​ലെ കു​ന്നോ​ത്ത്പ​റ​മ്പ് അ​ങ്ക​ണ​വാ​ടി​യി​ൽ നെ​റ്റ്സീ​റോ കാ​ർ​ബ​ൺ പ​ദ്ധ​തി പ്ര​കാ​രം വി​ത​ര​ണം ചെ​യ്ത ഇ​ല​ക്‌​ട്രി​ക് സ്റ്റൗ ​പൊ​ട്ടി​ത്തെ​റി​ച്ചു. അ​ങ്ക​ണ​വാ​ടി അ​ധ്യാ​പി​ക​യും കു​ട്ടി​ക​ളും അദ്ഭുത​ക​ര​മാ​യാണ് ര​ക്ഷ​പ്പെട്ടത്.

ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം. കു​ട്ടി​ക​ൾ​ക്കു​ള്ള ഭ​ക്ഷ​ണം പാ​കം ചെ​യ്യു​ന്ന​തി​നി​ട​യി​ൽ ഇ​ല​ക്‌​ട്രി​ക് സ്റ്റൗ ​പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു.‌

സ്റ്റൗ​വി​ന് മു​ക​ളി​ൽ ഇ​രു​ന്ന മൂ​ന്ന് ലി​റ്റ​റി​ന്‍റെ കു​ക്ക​റും ത​ക​ർ​ന്ന​തോ​ടെ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ അ​ങ്ക​ണ​വാ​ടി​ക്കു​ള്ളി​ൽ ചി​ന്നിച്ചി​ത​റി. 13 വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പി​ക​യും ആ​യ​യു​മാ​ണ് ഇ​വി​ടെയുള്ള​ത്.


കു​ട്ടി​ക​ൾ ക്ലാ​സി​ൽ നി​ന്ന് വെ​ളി​യി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന​തു​കൊ​ണ്ട് അ​ധ്യാ​പി​ക​യും അ​വ​രു​ടെ അ​ടു​ത്തേ യ്ക്ക് ​നീ​ങ്ങി​യ സ​മ​യ​ത്താ​യി​രു​ന്നു അ​പ​ക​ടം. അ​തി​നാ​ലാ​ണ് വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യ​ത്.
സം​ഭ​വ​ത്തെ തു​ട​ർ​ന്ന് പാ​യം പ​ഞ്ചാ​യ​ത്തി​ൽ അ​ങ്ക​ണ​വാ​ടി​ക​ൾ​ക്ക് വി​ത​ര​ണം ചെ​യ്ത മു​ഴു​വ​ൻ ഇ​ല​ക്‌​ട്രി​ക് ഉ​പ​ക​ര​ണ​ങ്ങ​ളും സു​ര​ക്ഷാ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി​യ ശേ​ഷം മാ​ത്ര​മെ ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടു​ള്ളു​വെ​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.