ഹ​യ​ർ​ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ: 81.05% വിജയം
Friday, May 10, 2024 1:34 AM IST
ക​ണ്ണൂ​ർ: ജി​ല്ല​യി​ൽ ഹ​യ​ർ​ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​യി​ൽ 81.05 ശ​ത​മാ​നം വി​ജ​യം. 3427 പേ​ർ​ക്ക് മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് ല​ഭി​ച്ചു. കൂ​ത്തു​പ​റ​ന്പ് റാ​ണി ജ​യ് എ​ച്ച്എ​സ്എ​സ് നി​ർ​മ​ല​ഗി​രി (73 പേ​രാ​ണ് പ​രീ​ക്ഷ​യെ​ഴു​തി​യ​ത്), പ​രി​യാ​രം കാ​ര​ക്കു​ണ്ട് ഡോ​ൺ​ബോ​സ്കോ സ്പീ​ച്ച് ആ​ൻ​ഡ് ഹി​യ​റിം​ഗ് എ​ച്ച്എ​സ്എ​സ് ( സ്പെ​ഷ്യ​ൽ സ്കൂ​ൾ വി​ഭാ​ഗം,14 പേ​രാ​ണ് പ​രീ​ക്ഷ​യെ​ഴു​തി​യ​ത്) എ​ന്നീ സ്കൂ​ളു​ക​ൾ നൂ​റു​ശ​ത​മാ​നം വി​ജ​യം നേ​ടി.

അ​ഞ്ച് വി​ദ്യാ​ര്‍​ഥി​ക​ള്‍ 1200ല്‍ 1200 ​മാ​ര്‍​ക്കും നേ​ടി. എ​ല്ലാ​വ​രും സ​യ​ന്‍​സ് ബാ​ച്ചാ​ണ്. ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് വി​ജ​യ ശ​ത​മാ​ന​ത്തി​ൽ കു​റ​വു​ണ്ടാ​യെ​ങ്കി​ലും ( 85.52 ) മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ധി​ച്ചു. 3067 പേ​ർ​ക്കാ​ണ് ക​ഴി​ഞ്ഞ​വ​ർ​ഷം മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് ല​ഭി​ച്ച​ത്. ഇ​ത്ത​വ​ണ വി​ജ​യ​ശ​ത​മാ​ന​ത്തി​ൽ സം​സ്ഥാ​ന​ത്ത് അ​ഞ്ചാ​മ​തും എ ​പ്ല​സ് നേ​ട്ട​ത്തി​ൽ ആ​റാ​മ​തു​മാ​ണ് ക​ണ്ണൂ​ർ. ക​ഴി​ഞ്ഞ​വ​ര്‍​ഷം മൂ​ന്നാം സ്ഥാ​ന​ത്താ​യി​രു​ന്നു. 31815 കു​ട്ടി​ക​ളാ​ണ് ഇ​ത്ത​വ​ണ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​യ്ക്കാ​യി ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ഇ​തി​ൽ 31,628 വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ​യെ​ഴു​തി​യ​പ്പോ​ൾ 25,635 പേ​ർ ഉ​പ​രി​പ​ഠ​ന​ത്തി​ന് യോ​ഗ്യ​ത നേ​ടി. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് ഇ​ത്ത​വ​ണ പ​രീ​ക്ഷ​യ്ക്ക് ര​ജി​സ്റ്റ​ർ ചെ​യ്ത​വ​രു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വു​ണ്ടാ​യി. വി​എ​ച്ച്എ​സ്ഇ​യി​ൽ 64.83 ശ​ത​മാ​ന​മാ​ണ് വി​ജ​യം. 1345 പേ​ർ പ​രീ​ക്ഷ​യെ​ഴു​തി​യ​തി​ൽ 872 പേ​ർ ഉ​പ​രി​പ​ഠ​ന​ത്തി​ന് യോ​ഗ്യ​ത നേ​ടി. ക​ഴി​ഞ്ഞ വ​ർ​ഷ​ം (77.45) ആയിരുന്നു വി​ജ​യ​ശ​ത​മാ​ന​ം.

ഓ​പ്പ​ൺ സ്കൂ​ൾ ത​ല​ത്തി​ൽ 1895 പേ​രാ​ണ് പ​രീ​ക്ഷ​യ്ക്കാ​യി ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്ന​ത്. ഇ​തി​ൽ 1825 വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ​യെ​ഴു​തി​യ​തി​ൽ 748 പേ​ർ ഉ​പ​രി​പ​ഠ​ന​ത്തി​ന് അ​ർ​ഹ​ത നേ​ടി. 40 ശ​ത​മാ​ന​മാ​ണ് വി​ജ​യം. 12 പേ​ർ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ് നേ​ടി. ഓ​പ്പ​ൺ സ്കൂ​ൾ ത​ല​ത്തി​ൽ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് വി​ജ​യ​ശ​ത​മാ​ന​ത്തി​ലും(54.24 ) മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ളി​ൽ എ ​പ്ല​സ് നേ​ടി​യ​വ​രു​ടെ എ​ണ്ണ​ത്തി​ലും (21) കു​റ​വു​ണ്ടാ​യി.

പ്ല​സ് ടു ​പ​രീ​ക്ഷ​യി​ൽ മാ​ഹി​യി​ലും മി​ക​ച്ച വി​ജ​യം. നാ​ലു സ​ർ​ക്കാ​ർ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ നി​ന്ന് വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ പ​രീ​ക്ഷ എ​ഴു​തി​യ 908 കു​ട്ടി​ക​ളി​ൽ 633 പേ​രും വി​ജ​യി​ച്ചു.

45 കു​ട്ടി​ക​ൾ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ് നേ​ടി. സ​ർ​ക്കാ​ർ മേ​ഖ​ല​യി​ൽ 69.71 ശ​ത​മാ​ന​മാ​ണ് വി​ജ​യം. സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ നി​ന്ന് പ​രീ​ക്ഷ​യെ​ഴു​തി​യ 1120 കു​ട്ടി​ക​ളി​ൽ 843 പേ​രും വി​ജ​യി​ച്ചു.

112 പേ​ർ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ് നേ​ടി.​സ​യ​ൻ​സ് വി​ഭാ​ഗ​ത്തി​ൽ പ​ള്ളൂ​ർ വി.​എ​ൻ. പു​രു​ഷോ​ത്ത​മ​ൻ ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ നൂ​റു ശ​ത​മാ​നം വി​ജ​യം നേ​ടി. ചാ​ല​ക്ക​ര സെ​ന്‍റ് തെ​രേ​സാ​സ് ഹ​യ​ർ സെ​ക്ക​ണ്ട​റി സ്കൂ​ളി​ലെ സ​യ​ൻ​സ് , കോ​മേ​ഴ്സ് ബാ​ച്ചു​ക​ളി​ൽ പ​രീ​ക്ഷ​യെ​ഴു​തി​യ എ​ല്ലാ​വ​രും വി​ജ​യി​ച്ചു.​ചാ​ല​ക്ക​ര എ​ക്സ​ൽ പ​ബ്ളി​ക്ക് സ്കൂ​ൾ സ​യ​ൻ​സ് വി​ഭാ​ഗ​ത്തി​ൽ എ​ല്ലാ​വ​രും വി​ജ​യി​ച്ചു. 67 കു​ട്ടി​ക​ൾ​ക്ക് മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി.

90 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ൽ
വി​ജ​യ​ശ​ത​മാ​ന​മു​ള്ള സ്കൂ​ളു​ക​ൾ
(ബ്രാ​യ്ക്ക​റ്റി​ൽ ശ​ത​മാ​നം)

പെ​ര​ള​ശേ​രി എ​കെ​ജി എ​ച്ച്എ​സ്എ​സ് (96.62), എ​കെ​ജി​എം ഗ​വ. എ​ച്ച്എ​സ്എ​സ്, പി​ണ​റാ​യി (92.03), ഗ​വ. എ​ച്ച്എ​സ്എ​സ് കു​ഞ്ഞി​മം​ഗ​ലം (92.31), ടാ​ഗോ​ർ വി​ദ്യാ​നി​കേ​ത​ൻ ത​ളി​പ്പ​റ​ന്പ് (90.25), ജി​വി​എ​ച്ച്എ​സ്എ​സ് ചെ​റു​കു​ന്ന് (92.28), ഗ​വ. എ​ച്ച്എ​സ്എ​സ് മു​ണ്ടേ​രി (98.45), ഗ​വ. എ​ച്ച്എ​സ്എ​സ് കൂ​ത്തു​പ​റ​ന്പ് (92.53), ജി​വി​എ​ച്ച്എ​സ്എ​സ് ക​തി​രൂ​ർ (90.03), പ​ഞ്ചാ​യ​ത്ത് എ​ച്ച്എ​സ്എ​സ് പാ​പ്പി​നി​ശേ​രി (90.77), ദീ​നു​ൽ ഇ​സ്‌​ലാം സ​ഭ എ​ച്ച്എ​സ്എ​സ് ക​ണ്ണൂ​ർ (90.24).

സെ​ന്‍റ് മേ​രീ​സ് എ​ച്ച്എ​സ്എ​സ് എ​ടൂ​ർ (98.49), മ​ന്പ​റം എ​ച്ച്എ​സ്എ​സ് (90.42), സെ​ന്‍റ് മൈ​ക്കി​ൾ​സ് ആം​ഗ്ലോ ഇ​ന്ത്യ​ൻ എ​ച്ച്എ​സ്എ​സ് ക​ണ്ണൂ​ർ (90.56), സെ​ന്‍റ് തെ​രേ​സാ​സ് ആം​ഗ്ലോ​ഇ​ന്ത്യ​ൻ എ​ച്ച്എ​സ്എ​സ് (94.35), സെ​ന്‍റ് ജോ​സ​ഫ്സ് എ​ച്ച്എ​സ്എ​സ് വാ​യാ​ട്ടു​പ​റ​ന്പ് (90.63), അ​ഞ്ച​ര​ക്ക​ണ്ടി എ​ച്ച്എ​സ്എ​സ് (90.58), സീ​തി​സാ​ഹി​ബ് എ​ച്ച്എ​സ്എ​സ് ത​ളി​പ്പ​റ​ന്പ് (95.36), എ​ൻ​എ​എം മെ​മ്മോ​റി​യ​ൽ എ​ച്ച്എ​സ്എ​സ് പെ​രി​ങ്ങ​ത്തൂ​ർ (98.33), സെ​ന്‍റ് ജോ​സ​ഫ്സ് എ​ച്ച്എ​സ്എ​സ് ത​ല​ശേ​രി (91.09), മ​ട്ട​ന്നൂ​ർ എ​ച്ച്എ​സ്എ​സ് (91.06). എം​എം എ​ച്ച്എ​സ്എ​സ് ത​ല​ശേ​രി (90.04).

ഗ​വ. എ​ച്ച്എ​സ്എ​സ് ച​ട്ടു​ക​പ്പാ​റ (99.22), ഗ​വ. എ​ച്ച്എ​സ്എ​സ് നെ​ടു​ങ്ങോം (90.16), വാ​ദി​ഹു​ദ എ​ച്ച്എ​സ്എ​സ് പ​ഴ​യ​ങ്ങാ​ടി (93.71), ഗ​വ. എ​ച്ച്എ​സ്എ​സ് തി​രു​മേ​നി (92.86), സി​എ​ച്ച്എം എ​ച്ച്എ​സ്എ​സ് എ​ള​യാ​വൂ​ർ (90.83), ക​രി​യാ​ട് എ​ച്ച്എ​സ്എ​സ് (93.13), സെ​ന്‍റ് കോ​ർ​ണേ​ലി​യൂ​സ് എ​ച്ച്എ​സ്എ​സ് കോ​ള​യാ​ട് (90.12), എ​ൻ​എം​എ​ച്ച്എ​സ്എ​സ് ന്യൂ​മാ​ഹി (94.96), ക​ന്പി​ൽ മാ​പ്പി​ള എ​ച്ച്എ​സ് (92.18), സേ​ക്ര​ഡ് ഹാ​ർ​ട്ട് എ​ച്ച്എ​സ്എ​സ് അ​ങ്ങാ​ടി​ക്ക​ട​വ് (91.33), ഇ​രി​ട്ടി എ​ച്ച്എ​സ്എ​സ് ( 98.09), കാ​ടാ​ച്ചി​റ എ​ച്ച്എ​സ്എ​സ് (95.03), പ​റ​ശി​നി​ക്ക​ട​വ് എ​ച്ച്എ​സ്എ​സ് (92.74), സ​ർ സ​യ്യി​ദ് എ​ച്ച്എ​സ്എ​സ് ത​ളി​പ്പ​റ​ന്പ് (91.55), വി​എ​ച്ച്എ​സ്എ​സ് ക​ട​വ​ത്തൂ​ർ (98.46), എ​സ്എ​ബി​ടി​എം എ​ച്ച്എ​സ്എ​സ് താ​യി​നേ​രി (92.48), കൂ​ത്തു​പ​റ​ന്പ് എ​ച്ച്എ​സ്എ​സ് (92.37), സെ​ന്‍റ് ജോ​സ​ഫ്സ് എ​ച്ച്എ​സ്എ​സ് കു​ന്നോ​ത്ത് (95.73)