പു​ക​പ്പു​ര​യ്ക്ക് തീ​പി​ടി​ച്ച് 15 ക്വി​ന്‍റ​ൽ റ​ബ​ർ ക​ത്തിന​ശി​ച്ചു
Wednesday, May 8, 2024 12:48 AM IST
ചെ​റു​പു​ഴ: കോ​ലു​വ​ള്ളി ചെ​കി​ട​നാ​ർ കോ​ട്ട​യി​ൽ പു​ക​പ്പു​ര​യ്ക്ക് തീ​പി​ടി​ച്ച് 15 ക്വി​ന്‍റ​ൽ റ​ബ​ർ ഷീ​റ്റു​ക​ൾ ക​ത്തി​ന​ശ​ിച്ചു. പ​യ്യ​ന്നൂ​രി​ലെ ഗി​രീ​ഷ് തി​രു​മു​ന്പി​ന്‍റെ പു​ക​പ്പു​ര​യ്ക്കാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം തീ​പി​ടി​ച്ച​ത്. നാ​ലു ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു.

പു​ക​പ്പു​ര​യി​ൽ നി​ന്ന് തീ ​സ​മീ​പ​ത്തെ കൃ​ഷി​യി​ട​ത്തേ​ക്കും പ​ട​ർ​ന്നു. പെ​രി​ങ്ങോ​ത്ത് നി​ന്നെ​ത്തി​യ അ​ഗ്നി​ശ​മ​ന​സേ​ന​യാ​ണ് തീ​യ​ണ​ച്ച​ത്. പു​ക​പ്പു​ര​യു​ടെ സ​മീ​പ​ത്ത് ഷീ​റ്റ് അ​ടി​ക്കു​ക​യാ​യി​രു​ന്ന തോ​ട്ട​പ്പ​ള​ളി പാ​പ്പ​ച്ച​നാ​ണ് തീ ​പ​ട​രു​ന്ന​ത് ക​ണ്ട​ത്. ഉ​ട​ൻ അ​ഗ്നി​ശ​മ​ന സേ​നെ​യ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. സ്റ്റേ​ഷ​ൻ ഓ​ഫീസ​ർ പി.​വി. അ​ശോ​ക​ൻ, ഉ​ദ്യോ​ഗ​സ്ഥ​രാ​യ പി. ​രാ​കേ​ഷ്, കെ.​എം. രാ​ജേ​ഷ്, പി.​പി. ലി​ജു, കെ. ​വി​നീ​ഷ്, പി.​വി. ദി​നേ​ശ​ൻ, കെ.​എം. ഗോ​വി​ന്ദ​ൻ, കെ.​എം. അ​നു​രാ​ഗ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘം ഏ​റെ നേ​രെ പ​രി​ശ്ര​മി​ച്ചാ​ണ് തീ​യ​ണ​ച്ച​ത്.