പേ​രാ​വൂ​ർ-​കോ​ള​യാ​ട് പ​ഞ്ചാ​യ​ത്തു​ക​ളെ‌ ബ​ന്ധി​പ്പി​ക്കു​ന്ന റോ​ഡ് ടാ​റിം​ഗ് തു​ട​ങ്ങി
Wednesday, May 8, 2024 12:48 AM IST
പേ​രാ​വൂ​ർ: ഏ​റെ നാ​ള​ത്തെ കാ​ത്തി​രി​പ്പി​ന് ശേ​ഷം പേ​രാ​വൂ​ർ-​കോ​ള​യാ​ട് പ​ഞ്ചാ​യ​ത്തു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന പ​ള്ളി​പ്പാ​ലം-​വാ​യ​ന്നൂ​ർ-​പാ​ല​യാ​ട്ടു​ക​രി റോ​ഡി​ന്‍റെ മെ​ക്കാ​ഡം ടാ​റിം​ഗ് പ്ര​വൃ​ത്തി ആ​രം​ഭി​ച്ചു. ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും നി​രോ​ധി​ച്ചാ​ണ് പ​ണി ന​ട​ത്തു​ന്ന​ത്. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ബ​ജ​റ്റി​ൽ കി​ഫ്ബി പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 14 കോ​ടി രൂ​പ ചെ​ല​വി​ൽ ഏ​ഴ​ര കി​ലോ​മീ​റ്റ​ർ റോ​ഡാ​ണ് പു​നഃ​ർ നി​ർ​മി​ച്ച് മെ​ക്കാ​ഡം ടാ​റിം​ഗ് ന​ട​ത്തു​ന്ന​ത്.

ജി​ല്ല പ​ഞ്ചാ​യ​ത്തി​നു കീ​ഴി​ലു​ള്ള കോ​ള​യാ​ട് പ​ഞ്ചാ​യ​ത്തി​ലെ ഏ​ക റോ​ഡാ​ണി​ത്. ര​ണ്ടു വ​ർ​ഷം മു​ന്പ് പ​ണി​യാ​രം​ഭി​ച്ചി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് നി​ല​ക്കു​ക​യാ​യി​രു​ന്നു. പൊ​ടി ശ​ല്യ​വും റോ​ഡി​ലെ ചെ​ളി​യും സ്കൂ​ൾ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും, വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്കും, പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കും ദു​രി​ത​മാ​യി മാ​റി​യി​രു​ന്നു. പ​ള്ളി പാ​ലം മു​ത​ലാ​ണ് മെ​ക്കാ​ഡം ടാ​റിം​ങ്ങ് ആ​രം​ഭി​ച്ച​ത്. മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് പാ​ല​യാ​ട്ട്ക​രി​മു​ത​ൽ വാ​യ​ന്നൂ​ർ വ​രെ റോ​ഡി​ൽ ജി​എ​സ്പി ഇ​ട്ടി​രു​ന്നു.​വ​ലി​യ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​യ​തോ​ടെ ഇ​ത് ഇ​ള​കി​യ​ത് കാ​ര​ണം ഇ​രു​ച​ക്ര​വാ​ഹ​ന​യാ​ത്ര​യും കാ​ൽ​ന​ട​പോ​ലും അ​സാ​ധ്യ​മാ​യ അ​വ​സ്ഥ​യി​ലാ​യി​രു​ന്നു.