പോ​ക്‌​സോ: യു​വാ​വി​ന് 20 വ​ര്‍​ഷം ത​ട​വ്
Tuesday, May 7, 2024 1:21 AM IST
കാ​ഞ്ഞ​ങ്ങാ​ട്: പ​തി​നാ​ലു​കാ​രി​യെ ലൈം​ഗി​ക പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ കേ​സി​ല്‍ യു​വാ​വി​ന് 20 വ​ര്‍​ഷം ത​ട​വും 1.40 ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ല്‍ ഒ​രു വ​ര്‍​ഷ​വും നാ​ലു മാ​സ​വും അ​ധി​ക​ത​ട​വ് അ​നു​ഭ​വി​ക്ക​ണം.

ക​ടു​മേ​നി പാ​ട്ടേ​ങ്ങാ​ന​ത്തെ ആ​ന്‍റോ ചാ​ക്കോ​ച്ച​നെ (28)യാ​ണ് ഹൊ​സ്ദു​ര്‍​ഗ് ഫാ​സ്റ്റ് ട്രാ​ക്ക് സ്‌​പെ​ഷ​ല്‍ കോ​ട​തി ജ​ഡ്ജ് സി.​സു​രേ​ഷ് കു​മാ​ര്‍ ശി​ക്ഷി​ച്ച​ത്. 2019ല്‍ ​പെ​ണ്‍​കു​ട്ടി​യെ പ്ര​തി പ​ല​ത​വ​ണ പീ​ഡ​ന​ത്തി​നി​ര​യാ​ക്കു​ക​യും പു​റ​ത്തു​പ​റ​ഞ്ഞാ​ല്‍ ദൃ​ശ്യ​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്‌​തെ​ന്നാ​ണ് കേ​സ്.

കേ​സി​ന്‍റെ അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത് അ​ന്ന​ത്തെ ചി​റ്റാ​രി​ക്കാ​ല്‍ എ​സ്‌​ഐ കെ.​പി.​വി​നോ​ദ്കു​മാ​റും അ​ന്വേ​ഷ​ണം പൂ​ര്‍​ത്തീ​ക​രി​ച്ച് പ്ര​തി​ക്കെ​തി​രെ കോ​ട​തി​യി​ല്‍ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച​ത് അ​ന്ന​ത്തെ ഇ​ന്‍​സ്പെ​ക്ട​ര്‍ പി.​രാ​ജേ​ഷും ആ​യി​രു​ന്നു. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി ഹൊ​സ്ദു​ര്‍​ഗ് ഫാ​സ്റ്റ് ട്രാ​ക്ക് സ്‌​പെ​ഷ​ല്‍ കോ​ര്‍​ട്ട് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ എ.​ഗം​ഗാ​ധ​ര​ന്‍ ഹാ​ജ​രാ​യി.