കുടിയാൻമല: റവന്യൂവകുപ്പ് ഡ്രൈവറായ യുവാവിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. കുടിയാൻമല ചാത്തമലയിലെ കോട്ടിയിൽ കെ.കെ. പ്രസാദ് (46) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ വീടിനു സമീപത്തെ മരത്തിലാണു മരിച്ചനിലയിൽ കണ്ടെത്തിയത്.
തിരുവനന്തപുരത്ത് റവന്യൂ ഡിപ്പാർട്ട്മെന്റിൽ ഡ്രൈവറായിരുന്നു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കുശേഷം വീട്ടിൽ തിരിച്ചെത്തിയതായിരുന്നു. അവിവാഹിതനാണ്. ജീവനൊടുക്കാനുള്ള കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. കേളനാണ് പിതാവ്. കുടിയാൻമല പോലീസ് ഇൻക്വസ്റ്റ് നടത്തി.