കു​ടി​വെ​ള്ള ബോ​ട്ടി​ൽ സ്ഥാ​പി​ച്ചു
Sunday, May 5, 2024 1:42 PM IST
ആ​ല​ക്കോ​ട്: കൊ​ടും ചൂ​ടി​ൽ ടൗ​ണി​ലേ​ക്ക് വ​രു​ന്ന യാ​ത്ര​ക്കാ​ർ അ​ട​ക്ക​മു​ള്ള​വ​ർ​ക്ക് ദാ​ഹ​മ​ക​റ്റാ​ൻ ശു​ദ്ധ​ജ​ലം ന​ൽ​കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ആ​ല​ക്കോ​ട്ടെ യു​വ​ജ​ന കൂ​ട്ടാ​യ്‌​മ​യാ​യ വീ​വ​ൺ ഗ്രൂ​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കു​ടി​വെ​ള്ള വി​ത​ര​ണം ആ​രം​ഭി​ച്ചു.​

ആ​ല​ക്കോ​ട് കു​രി​ശു​പ​ള്ളി​ക്ക് സ​മീ​പ​ത്തെ ബ​സ്‌സ്റ്റോ​പ്പി​ൽ സ്ഥാ​പി​ച്ച ജ​ല​ഹ​സ്തം പ​ദ്ധ​തി ആ​ല​ക്കോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ജി ക​ന്നി​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. വീ​വ​ൺ ഗ്രൂ​പ്പ് പ്ര​സി​ഡ​ന്‍റ് ബി​ബി​ൻ കൊ​ച്ചു​വീ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജെ​സ്റ്റി​ൻ ക​ല്ല​റ​യ്ക്ക​ൽ, പ്രി​ൻ​സ് പാ​മ്പൂ​രി​ക്ക​ൽ, സോ​ണി കാ​ര്യാ​ങ്ക​ൽ, റോ​ബി​ൻ താ​രാ​മം​ഗ​ലം ബി​ജേ​ഷ് ക​രി​മ്പു​ഴി​ത്താ​ഴെ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.