മ​ഞ്ഞ​ക്കാ​ട് സെ​ന്‍റ് ജോ​സ​ഫ്സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ പ​ള്ളി തി​രു​നാ​ൾ
Saturday, May 4, 2024 1:21 AM IST
ചെ​റു​പു​ഴ: മ​ഞ്ഞ​ക്കാ​ട് സെ​ന്‍റ് ജോ​സ​ഫ്സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ നൊ​വേ​ന​യും തി​രു​നാ​ളും ആ​രം​ഭി​ച്ചു. തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച് വി​കാ​രി ഫാ. ​ജെ​ഫ്രി​ൻ ത​ണ്ടാ​ശേ​രി​ൽ കൊ​ടി​യേ​റ്റി. ല​ദീ​ഞ്ഞ്, പാ​ട്ടു​കു​ർ​ബാ​ന, നൊ​വേ​ന എ​ന്നി​വ​യ്ക്ക് ഫാ. ​ജെ​ഫ്രി​ൻ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം പാ​ട്ടു​കു​ർ​ബാ​ന, നൊ​വേ​ന എ​ന്നി​വ​യ്ക്ക് ഫാ. ​തോ​മ​സ് വ​ട്ട​ക്കാ​ട്ടി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​നാ​രം​ഭി​ക്കു​ന്ന തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് ഫാ.​ മെ​ൽ​വി​ൻ സ്രാ​മ്പി​ക്ക​ൽ, ഫാ. ​കു​ര്യാ​ക്കോ​സ് അ​റ​യ്ക്ക​ൽ, ഫാ. ​ജേ​ക്ക​ബ് ത​ട​ത്തി​ൽ എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. സ​മാ​പ​ന ദി​വ​സ​മാ​യ നാ​ളെ രാ​വി​ലെ 10ന് ​തി​രു​നാ​ൾ റാ​സ-ഫാ. ​സി​ൽ​ജോ ആ​വ​ണി​ക്കു​ന്നേ​ൽ, ഫാ. ​അ​ജേ​ഷ് തു​രു​ത്തേ​ൽ, ഫാ. ​ഷാ​ജി ചി​ല​മ്പി​ക്കു​ന്നേ​ൽ, ഫാ. ​ഷി​ജോ കു​ഴി​പ്പ​ള്ളി​ൽ എ​ന്നി​വ​ർ കാ​ർ​മി​ക​രാ​യി​രി​ക്കും. തി​രു​നാ​ൾ സ​ന്ദേ​ശം-ഫാ. ​ബെ​ന്നി കു​ന്നു​വെ​ട്ടി​യേ​ൽ. തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം, ആ​ശീ​ർ​വാ​ദം-ഫാ. ​ഫി​ലി​പ്പ് രാ​മ​ച്ച​നാ​ട്ട്. തു​ട​ർ​ന്ന് ഊ​ട്ടു​നേ​ർ​ച്ച.