ത​ല​ശേ​രി​യി​ൽ വീ​ണ്ടും തീപി​ടിത്തം: കാ​റും ഗോ​ഡൗണും ക​ത്തി ന​ശി​ച്ചു
Saturday, May 4, 2024 1:20 AM IST
ത​ല​ശേ​രി: ക​ന​ത്ത ചൂ​ടി​ൽ ന​ഗ​ര​ത്തി​ൽ തീ ​പി​ടിത്തം തു​ട​ർ​ക്ക​ഥ​യാ​കു​ന്നു. എം​ജി ബ​സാ​റി​ലു​ള്ള കെ​മി​ക്ക​ൽ,സ​ർ​ജി​ക്ക​ൽ ഗോ​ഡൗ​ണി​ലെ തീ​പി​ടിത്ത​ത്തി​നു പി​ന്നാ​ലെ സ​മീ​പ​ത്തെ കാ​യ്യ​ത്ത് റോ​ഡി​ലും തീപി​ടിത്തം. ഇ​വി​ടെ റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ട ആ​ൾ​ട്ടോ കാ​റി​നും സ​മീ​പ​ത്തെ ഗോ​ഡൗ​ണി​നു​മാ​ണ് ഇ​ന്ന​ലെ പു​ല​ർ​ച്ചെ മൂ​ന്ന​ര​യോ​ടെ തീപി​ടി​ച്ച​ത്.

സെ​വ​ൻ​ത്ത് സീ ​പ​ര​സ്യ ഏ​ജ​ൻ​സി ഉ​ട​മ അ​ര​ങ്ങേ​റ്റു​പ​റ​മ്പി​ലെ കെസി പ്ര​ജു​വി​ന്‍റേ​താ​ണ് ക​ത്തി ന​ശി​ച്ച കാ​ർ. പി​ൻ​വ​ശം സീ​റ്റും റൂ​ഫും മ​റ്റും ക​ത്തി​ന​ശി​ച്ചു. ഏ​താ​ണ്ട് ഒ​രു ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാക്കു​ന്നു. കാ​ർ ക​ത്തി​യ സ്ഥ​ല​ത്തി​ന് സ​മീ​പ​മു​ള്ള ശ​ബ​രി ഏ​ജ​ൻ​സി ഗോ​ഡൗ​ണി​നും തീ ​പി​ടി​ച്ചു. ഇ​തി​ന് തൊ​ട്ട​ടു​ത്ത് കൂ​ട്ടി​യി​ട്ട പാ​ഴ് മാ​ലി​ന്യ​ങ്ങ​ളി​ലും തീ ​പ​ട​ർ​ന്നു.

കാ​യ്യ​ത്ത് റോ​ഡി​ലെ ലോ​ഡ്ജ് അ​ധി​കൃ​ത​ർ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ അ​ഗ്നി​ശ​മ​ന സേ​ന​യാ​ണ് തീ ​അ​ണ​ച്ച​ത്. ഇ​തി​നി​ടെ എം.​ജി. റോ​ഡി​ലെ കെ​മി​ക്ക​ൽ, സ​ർ​ജി​ക്ക​ൽ സ്ഥാ​പ​ന​മാ​യ അ​ക്ഷ​യ അ​സോ​സി​യേ​റ്റ്സി​ലെ തീ​പി​ടു​ത്തം സം​ബ​ന്ധി​ച്ച് ത​ല​ശേ​രി പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി.