ഭ​വ​ന പു​ന​രു​ദ്ധാ​ര​ണം: സ​ഹാ​യ​ധ​ന​ത്തി​ന് അ​പേ​ക്ഷി​ക്കാം
Monday, July 8, 2024 5:30 AM IST
ക​ൽ​പ്പ​റ്റ: മു​സ്ലം, ക്രി​സ്ത്യ​ൻ, ബു​ദ്ധ, സി​ഖ്, പാ​ഴ്സി, ജൈ​ൻ ന്യൂ​ന​പ​ക്ഷ മ​ത​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ന്ന വി​ധ​വ​ക​ൾ, വി​വാ​ഹ​ബ​ന്ധം വേ​ർ​പെ​ടു​ത്തി​യ സ്ത്രീ​ക​ൾ, ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട സ്ത്രീ​ക​ൾ എ​ന്നി​വ​ർ​ക്ക് ഇ​ന്പി​ച്ചി​ബാ​വ ഭ​വ​ന പു​ന​രു​ദ്ധാ​ര​ണ പ​ദ്ധ​തി​യി​ൽ ന്യൂ​ന​പ​ക്ഷ ക്ഷേ​മ​വ​കു​പ്പ് സ​ഹാ​യ​ധ​നം ന​ൽ​കു​ന്നു.

ശ​രി​യാ​യ ജ​നാ​ല​ക​ൾ, വാ​തി​ലു​ക​ൾ, മേ​ൽ​ക്കൂ​ര, ഫ്ളോ​റിം​ഗ്, ഫി​നി​ഷിം​ഗ്, പ്ലം​ബിം​ഗ്, സാ​നി​റ്റേ​ഷ​ൻ, ഇ​ല​ക്ട്രി​ഫി​ക്കേ​ഷ​ൻ എ​ന്നി​വ​യി​ല്ലാ​ത്ത വീ​ടു​ക​ളു​ടെ അ​ടി​സ്ഥാ​ന​സൗ​ക​ര്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നാ​ണ് സ​ഹാ​യം. ഒ​രു വീ​ടി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക്ക് 50,000 രൂ​പ വ​രെ ന​ൽ​കും. ഈ ​തു​ക തി​രി​ച്ച​ട​യ്ക്കേ​ണ്ട​തി​ല്ല. അ​പേ​ക്ഷ​ക​രു​ടെ വീ​ടി​ന്‍റെ വി​സ്തീ​ർ​ണം 1,200 ച​തു​ര​ശ്ര അ​ടി​യി​ൽ കൂ​ടാ​ൻ പാ​ടി​ല്ല.

അ​പേ​ക്ഷ​ക കു​ടും​ബ​ത്തി​ലെ ഏ​ക വ​രു​മാ​ന​ദാ​യി​ക​യാ​ക​ണം. ബി​പി​എ​ൽ കു​ടും​ബ​ത്തി​ന് മു​ൻ​ഗ​ണ​ന ന​ൽ​കും. അ​പേ​ക്ഷ​ക​രോ മ​ക്ക​ളോ ശാ​രീ​രി​ക, മാ​ന​സി​ക വൈ​ക​ല്യ​ങ്ങ​ൾ നേ​രി​ടു​ന്ന​ന്ന​വ​രാ​ണെ​ങ്കി​ൽ പ്ര​ത്യേ​ക പ​രി​ഗ​ണ​ന ല​ഭി​ക്കും. പെ​ണ്‍​കു​ട്ടി​ക​ൾ മാ​ത്ര​മു​ള്ള അ​പേ​ക്ഷ​ക​ർ​ക്കും മു​ൻ​ഗ​ണ​ന​യ്ക്കു അ​ർ​ഹ​ത​യു​ണ്ട്.

സ​ർ​ക്കാ​ർ, അ​ർ​ധ​സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നു​സ്ഥി​ര വ​രു​മാ​നം ല​ഭി​ക്കു​ന്ന മ​ക്ക​ളു​ള്ള വി​ധ​വ​ക​ൾ, സ​ർ​ക്കാ​രി​ൽ​നി​ന്നോ സ​മാ​ന ഏ​ജ​ൻ​സി​ക​ളി​ൽ​നി​ന്നോ 10 വ​ർ​ഷ​ത്തി​നി​ടെ ഭ​വ​ന നി​ർ​മാ​ണ​ത്തി​ന് സ​ഹാ​യം ല​ഭി​ച്ച​വ​ർ എ​ന്നി​വ​ർ അ​പേ​ക്ഷി​ക്കേ​ണ്ട​തി​ല്ല. നി​ശ്ചി​ത ഫോ​മി​ലാ​ണ് അ​പേ​ക്ഷി​ക്കേ​ണ്ട​ത്.


2023-24ലെ ​നി​കു​തി​ശീ​ട്ടി​ന്‍റെ​യും റേ​ഷ​ൻ കാ​ർ​ഡി​ന്‍റെ​യും പ​ക​ർ​പ്പ് ഉ​ൾ​പ്പെ​ടു​ത്ത​ണം. വീ​ട് റി​പ്പ​യ​ർ ചെ​യ്യേ​ണ്ട​താ​ണെ​ന്നും വി​സ്തീ​ർ​ണം 1,200 ച​തു​ര​ശ്ര അ​ടി​യി​ൽ കു​റ​വാ​ണെ​ന്നും തെ​ളി​യി​ക്കു​ന്ന​തി​നു വി​ല്ലേ​ജ് ഓ​ഫീ​സ​റോ ത​ദ്ദേ​ശ​സ്ഥാ​പ​ന അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​റോ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളോ ന​ൽ​കു​ന്ന സാ​ക്ഷ്യ​പ​ത്രം ഹാ​ജ​രാ​ക്ക​ണം.

മ​റ്റു സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ളി​ൽ ഭ​വ​ന നി​ർ​മാ​ണ​ത്തി​നോ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കോ 10 വ​ർ​ഷ​ത്തി​നി​ടെ സ​ഹാ​യം ല​ഭി​ച്ചി​ല്ലെ​ന്നു വ്യ​ക്ത​മാ​ക്കി ത​ദ്ദേ​ശ​സ്ഥാ​പ​ന സെ​ക്ര​ട്ട​റി​യോ വി​ല്ലേ​ജ് എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സ​റോ അ​നു​വ​ദി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​പേ​ക്ഷ​യോ​ടൊ​പ്പം വ​യ്ക്ക​ണം.

31 വ​രെ അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കും. ക​ള​ക്ട്രേ​റ്റ് ന്യൂ​ന​പ​ക്ഷ ക്ഷേ​മ സെ​ല്ലി​ൽ നേ​രി​ട്ടോ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ (ജ​ന​റ​ൽ), ജി​ല്ലാ ന്യൂ​ന​പ​ക്ഷ ക്ഷേ​മ സെ​ക്ഷ​ൻ, ക​ള​ക്ട​റേ​റ്റ്, വ​യ​നാ​ട് എ​ന്ന വി​ലാ​സ​ത്തി​ൽ ത​പാ​ലി​ലോ അ​പേ​ക്ഷ ന​ൽ​കാം. 31 വ​രെ സ്വീ​ക​രി​ക്കും. അ​പേ​ക്ഷാ​ഫോം

www.minortiywelfare.kerala.gov.in എ​ന്ന വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും. ഫോ​ണ്‍: 04936 202251.