പെരുവണ്ണാമൂഴി: കനത്ത മഴയെ തുടർന്ന് ചക്കിട്ടപാറ പഞ്ചായത്തിലെ ഒന്നാം വാർഡിലെ പന്നിക്കോട്ടൂരിലെ തിയ്യത്തു പടിക്കൽ രാജുവിന്റെ വീടിനു മുകളിൽ തെങ്ങ് മുറിഞ്ഞുവീണു. വീടിന് വിള്ളലുകൾ സംഭവിച്ചിട്ടുണ്ട്.
വില്ലേജ്, പഞ്ചായത്ത് ഓഫീസുകളിൽ വിവരം അറിയിച്ചു. വാർഡ് അംഗം എം.എം. പ്രദീപൻ സ്ഥലം സന്ദർശിച്ചു.