യാ​ത്ര​ക്കാ​ർ​ക്ക് ദു​രി​ത​മാ​യി ചെ​മ്പ്ര പാ​ല​ത്തി​ലെ വെ​ള്ള​ക്കെ​ട്ട്
Sunday, July 7, 2024 5:10 AM IST
കൂ​രാ​ച്ചു​ണ്ട്: ഒ​രു മ​ഴ പെ​യ്താ​ൽ യാ​ത്ര​ക്കാ​ർ​ക്ക് ദു​രി​ത​മാ​യി മാ​റി ചെ​മ്പ്ര പാ​ല​ത്തി​ൽ രൂ​പ​പ്പെ​ടു​ന്ന വെ​ള്ള​ക്കെ​ട്ട്. കൂ​രാ​ച്ചു​ണ്ട്-​പേ​രാ​മ്പ്ര പി​ഡ​ബ്ല്യു​ഡി റോ​ഡി​ലെ ചെ​മ്പ്ര മു​ക്ക​ള്ളി​ൽ ഭാ​ഗ​ത്തു​ള്ള പാ​ല​ത്തി​ലാ​ണ് വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ടു​ന്ന​ത്.

വെ​ള്ളം ഒ​ലി​ച്ചു പോ​കാ​ൻ ആ​വ​ശ്യ​മാ​യ സം​വി​ധാ​നം പാ​ല​ത്തി​ലി​ല്ല. നി​ര​വ​ധി ബ​സു​ക​ള​ട​ക്കം ഒ​ട്ടേ​റെ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന പ്ര​ധാ​ന റോ​ഡി​ലെ പാ​ല​മാ​ണി​ത്.


വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​മ്പോ​ൾ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ ഏ​റെ പ്ര​യാ​സ​പ്പെ​ടു​ക​യാ​ണ്. വെ​ള്ള​ക്കെ​ട്ട് നീ​ക്കം ചെ​യ്യാ​ൻ ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം ഉ​യ​രു​ന്ന​ത്.