ശ​ക്ത​മാ​യ കാ​റ്റും മ​ഴ​യും; മ​ല​യോ​ര മേ​ഖ​ല​യി​ൽ വ്യാ​പ​ക നാ​ശ​ന​ഷ്ടം
Sunday, July 7, 2024 5:10 AM IST
കു​റ്റ്യാ​ടി: ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും കു​റ്റ്യാ​ടി മ​ല​യോ​ര മേ​ഖ​ല​യി​ൽ വ്യാ​പ​ക നാ​ശ​ന​ഷ്ടം.കു​റ്റ്യാ​ടി- തൊ​ട്ടി​ൽ​പ്പാ​ലം റോ​ഡി​ൽ മ​രം പൊ​ട്ടി​വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. മ​രം വീ​ണ​തി​നെ​ത്തു​ട​ർ​ന്ന് വൈ​ദ്യു​തി ലൈ​ൻ പൊ​ട്ടി ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ബ​സി​നു മു​ക​ളി​ലേ​ക്ക് വീ​ണു. ആ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല.

ചേ​ല​ക്കാ​ട് നി​ന്നും അ​ഗ്നി​ര​ക്ഷാ സേ​ന​യും കു​റ്റ്യാ​ടി ജ​ന​കീ​യ ദു​ര​ന്ത​നി​വാ​ര​ണ​സേ​ന പ്ര​വ​ർ​ത്ത​ക​രും നാ​ട്ടു​കാ​രും ചേ​ർ​ന്ന് മ​രം മു​റി​ച്ചു​മാ​റ്റി ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ചു. ക​ള്ളാ​ട് തി​യ്യ​ർ​ക​ണ്ടി ലി​നീ​ഷി​ന്‍റെ വീ​ടീ​ന് മു​ക​ളി​ൽ മ​രം വീ​ണു. ആ​ള​പ​യാ​യ​മി​ല്ല.


മ​ല​യോ​ര​ങ്ങ​ളി​ൽ പ​ല​യി​ട​ങ്ങ​ളി​ൽ മ​രം ക​ട​പു​ഴ​കി​യ​തി​നെ തു​ട​ർ​ന്ന് ഗ്രാ​മീ​ണ റോ​ഡു​ക​ളി​ൽ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. നി​ര​വ​ധി വീ​ടു​ക​ൾ​ക്ക് മു​ക​ളി​ലേ​ക്ക് മ​രം വീ​ണ് കേ​ടു​പാ​ട് സം​ഭ​വി​ച്ചി​ട്ടു​ണ്ട്. മേ​ഖ​ല​ക​ളി​ൽ വൈ​ദ്യു​ത ബ​ന്ധം താ​റു​മാ​റാ​യി​ട്ടു​ണ്ട്.